For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പരുവിന്‌ പ്രകൃതിദത്ത മരുന്ന്‌

By Super
|

ചര്‍മ്മത്തിന്റെ പ്രശ്‌നങ്ങള്‍ നിങ്ങളെ വല്ലാതെ തളര്‍ത്തികളയും. ഇത്‌ ശരിക്കും മാനസികമാണെങ്കിലും മുഖത്തും മറ്റും പരു കാണുന്നത്‌ നിങ്ങളെ വല്ലാതെ ആകുലരാക്കും. ഇന്നത്തെ കാലത്ത്‌ ഈ പ്രശ്‌നത്തിന്‌ ആണ്‍പെണ്‍ വ്യത്യാസമില്ല. ഇരു കൂട്ടരും ചര്‍മ്മത്തെ കുറിച്ച്‌ ചിന്തിക്കുന്നവരും പരുക്കള്‍ വരുന്നത്‌ ഇഷ്ടപെടാത്തവരുമാണ്‌.

ബാക്ടീരിയ ബാധിക്കുന്നതിന്റെ ഫലമായാണ്‌ പരു ഉണ്ടാകന്നത്‌. ഇത്‌ നിങ്ങളുടെ ചര്‍മ്മത്തില്‍ ആഴത്തില്‍ ബാധിക്കും. ചുവന്ന പാടായിട്ടാണ്‌ ഇത്‌ പ്രത്യക്ഷപ്പെടുക. പിന്നീട്‌ വെളുത്ത്‌ ദ്രവം നിറഞ്ഞ്‌ പരുവാകും. ഇവ വല്ലതെ വേദനിപ്പിക്കുകയും ചെയ്യും . നിര്‍ജ്ജലികീരണം മൂലവും ചര്‍മ്മത്തിലെ അണുബാധ കാരണവും ഇത്‌ സംഭവിക്കാം.

നീന്തുന്നത് സൗന്ദര്യം കുറയ്ക്കുമോ?

പരുവിന്‌ ഉള്ള ചില പ്രകൃതിദത്ത മരുന്നകളാണ്‌ ഇവിടെ പറയുന്നത്‌. ഇവ ഒട്ടും ഹാനികരമല്ല. മുഖത്തും മറ്റുമുണ്ടാകുന്ന പരുക്കള്‍ കൈകൊണ്ട്‌ തൊടുന്നത്‌ ഒഴിവാക്കുക. അല്ലെങ്കില്‍ ചര്‍മ്മത്തെ നശിപ്പിക്കുന്ന പാടുകളായി ഇവ അവശേഷിക്കും.

വേപ്പ്‌

വേപ്പ്‌

പരുക്കള്‍ ഭേദമാക്കാന്‍ ഉപയോഗിക്കാവുന്ന ഫലപ്രദമായ അണുനാശിനിയാണ്‌ വേപ്പ്‌. ബാക്ടീരിയ, സൂഷ്‌മാണുക്കള്‍ എന്നിവയെ നശിപ്പിക്കാനുള്ള കഴിവ്‌ ഇവയ്‌ക്കുണ്ട്‌. എല്ലാത്തരം ചര്‍മ്മ രോഗങ്ങള്‍ക്കും വേപ്പ്‌ നല്ലതാണ്‌. വേപ്പ്‌ അരച്ച്‌ കുഴമ്പ്‌ രൂപത്തിലാക്കി ചര്‍്‌മത്തില്‍ പരുവുള്ള ഭാഗത്ത്‌ പുരട്ടുക. കുറച്ച്‌ നേരം കഴിഞ്ഞ്‌ കഴുകി കളയുക. വേപ്പില ചൂടാക്കിയും അരച്ചെടുക്കാം.

ബ്രഡ്‌

ബ്രഡ്‌

ബ്രഡ്‌ ഉപയോഗിച്ച്‌ പരു ഭേദമാക്കാന്‍ കഴിയുമെന്ന്‌ നിങ്ങള്‍ക്കറിയാമോ? ഇത്‌ വളരെ ഫലപ്രദമായ മാര്‍ഗ്ഗമാണ്‌. ഒരു കഷ്‌ണം ബ്രഡ്‌ ചൂടുവെള്ളത്തിലോ പാലിലോ മുക്കി വയ്‌ക്കുക. കുതിര്‍ത്ത്‌ ബ്രഡ്‌ പരുവിന്‌ മുകളില്‍ തേയ്‌ക്കുക. വീക്കം പെട്ടന്നില്ലാതാക്കി പരു ഭേദമാക്കാന്‍ ഇത്‌ സഹായിക്കും. ഒരു ദിവസം രണ്ട്‌ നേരം ഇങ്ങെ ചെയ്യണം.

കരിം ജീരകം

കരിം ജീരകം

ചര്‍മ്മത്തിലെ അണുബാധ അകറ്റാന്‍ കരിം ജീരകം സഹായിക്കും. ഔഷധ ഗുണങ്ങളുള്ള കരിംജീരകം അരച്ച്‌ കുഴമ്പ്‌ രൂപത്തിലാക്കി പരുവുള്ള ഭാഗത്ത്‌ പുരട്ടുക. കരിംജീരക എണ്ണ പരുവുള്ള ഭാഗത്ത്‌ പുരട്ടുന്നത്‌ വളരെ നല്ലതാണ്‌. ചൂടുള്ളതോ തണുത്തതോ ആയ പാനീയങ്ങള്‍ക്കൊപ്പം കരിംജീരക എണ്ണ ചേര്‍ത്ത്‌ ദിവസം രണ്ട്‌ നേരം കുടിക്കുന്നതും നല്ലതാണ്‌ . പരുവുമായി ബന്ധപ്പെട്ട്‌ ഉണ്ടാകുന്ന വിഷമങ്ങള്‍ കുറയ്‌ക്കാന്‍ ഇത്‌ സഹായിക്കും.

തേയില ചെടി എണ്ണ

തേയില ചെടി എണ്ണ

ബാക്ടീരിയ, സൂഷ്‌മാണുക്കള്‍ എന്നിവ നശിപ്പിക്കാന്‍ ശേഷിയുള്ള ഈ എണ്ണ ചര്‍മ്മത്തിലുണ്ടാകുന്ന അണുബാധ ദീര്‍ഘ കാലത്തേയ്‌ക്ക്‌ ഭേദമാക്കാന്‍ വളരെ നല്ലതാണ്‌. ചര്‍മ്മത്തില്‍ നിലവിലുള്ള അണുബാധ ഭേദമാക്കുന്നതിന്‌ പുറമെ ഭാവിയില്‍ ഇവ വരാതിരിക്കാനും സഹായിക്കും. പഞ്ഞി കൊണ്ടു വേണം എണ്ണ പരുവില്‍ പുരട്ടാന്‍. തുടര്‍ച്ചയായി ഏതാനം ദിവസങ്ങളില്‍ 5- 6 പ്രാവശ്യം ഇത്തരത്തില്‍ ചെയ്യുന്നത്‌ വേഗം ഫലം നല്‍കും. കരിംജീരക എണ്ണ പോലെ തേയില ചെടി എണ്ണ കുടിയ്‌ക്കാന്‍ നല്ലതല്ല.

മഞ്ഞള്‍

മഞ്ഞള്‍

പ്രതിജ്വലന ശേഷിയുള്ള മഞ്ഞള്‍ രക്തം ശുദ്ധീകരിക്കാന്‍ സഹായിക്കും. അതിനാല്‍ പരു ഭേദമാക്കാന്‍ ഇത്‌ വളരെ നല്ലതാണ്‌. മഞ്ഞള്‍ ചൂട്‌ പാലില്‍ ചേര്‍ത്ത്‌ വേണം ഉപയോഗിക്കാന്‍. മഞ്ഞള്‍ അരച്ചത്‌ ഇഞ്ചിയുമായി ചേര്‍ത്ത്‌ വൃത്തിയുള്ള തുണി കൊണ്ട്‌ പരുവില്‍ പുരട്ടുക. ഏതാനം ദിവസം ഇതാവര്‍ത്തിക്കുക. പരു ഭേദമാകും.

ഉള്ളി

ഉള്ളി

അണുനാശിനി ഗുണമുള്ള ഉള്ളി പരുവിനുള്ള പ്രതിവിധിയാണ്‌. ഒരു കഷ്‌ണം ഉള്ളി പരുവില്‍ തേച്ച്‌ തുണികഷ്‌ണം കൊണ്ട്‌ മൂടുക. അപ്പോഴുണ്ടാകുന്നചൂട്‌ പരു ഭേദമാക്കും.

English summary

Natural remedies to treat boils

Skin problems can pull you down majorly. It’s actually psychological but, in reality when you see a boil pouting out of your face, you feel scared of venturing out
X
Desktop Bottom Promotion