For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീര ദുര്‍ഗന്ധമകറ്റാം

By Super
|

ശരിയായ മുന്‍കരുതലെടുത്തില്ലെങ്കില്‍ വ്യക്തിത്വത്തിന് കോട്ടം വരുത്താനിടയാകുന്നതാണ് ശരീര ദുര്‍ഗന്ധം. ചില അവസരങ്ങളില്‍ എത്രത്തോളം ഡിയോഡൊറന്‍റ് ഉപയോഗിച്ചാലും ശരീരദുര്‍ഗന്ധം മാറില്ല. അപ്പോള്‍ ഇത് സ്ഥിരമായി പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ അന്വേഷിക്കും.

ആരംഭത്തില്‍ തന്നെ ഇത് തടയാനുള്ള ചില മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്.

1. ഉള്ളി, വെളുത്തുള്ളി, ഉലുവ എന്നിവ അധികം കഴിക്കരുത്. ഇവ കഴിച്ചാല്‍ ചര്‍മ്മത്തിലെ സുഷിരങ്ങളിലൂടെ പുറത്തേക്ക് സ്രവിക്കുകയും ദുര്‍ഗന്ധത്തിനിടയാക്കുകയും ചെയ്യും. കറികളിലും മറ്റും ഏറെ രുചികരമാണ് ഉള്ളി എങ്കിലും അവ കഴിക്കുന്നതിന് പരിധി വേണം.


2. പതിവായി കുളിക്കുക. വേനല്‍ക്കാലത്ത് രണ്ട് തവണ കുളിക്കുന്നത് നല്ലതാണ്. പല ശാരീരിക പ്രശ്നങ്ങളുമകറ്റാന്‍ ഇത് സഹായിക്കും.

3. ടാല്‍കം പൗഡര്‍ ഉപയോഗിക്കുക. ഏറെ ഫലം നല്കാന്‍ സഹായിക്കുന്ന ഇവയെ വിലകുറച്ച് കാണേണ്ടതില്ല. നിങ്ങളെ ഫ്രഷാക്കുക മാത്രമല്ല ശരീരദുര്‍ഗന്ധം അകറ്റാന്‍ - പ്രത്യേകിച്ച് വേനല്‍ക്കാലത്ത്- ടാല്‍കം പൗഡര്‍ സഹായിക്കും.

4. ദുര്‍ഗന്ധമകറ്റാന്‍ സഹായിക്കുന്ന ഡിയോഡൊറന്‍റ് ഉപയോഗിക്കുക. നിങ്ങള്‍ക്ക് ഫ്രഷായ ഗന്ധം നല്കുക മാത്രമല്ല വിയര്‍പ്പ് കുറയ്ക്കാനും ഇവ സഹായിക്കും. വേനല്‍ക്കാലത്താണ് കൂടുതല്‍ വിയര്‍പ്പും ശരീരദുര്‍ഗന്ധവും ഉണ്ടാവുന്നത്.

DEO

English summary

How To Keep Body Odour At Bay

Here are some tips to keep body odor at bay. Try these tips for avoiding body odor,
X
Desktop Bottom Promotion