For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീര ദുര്‍ഗന്ധം അകറ്റാം

By Super
|

അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവ്‌ ഉയരുന്നത്‌ മൂലം ദിവസവും ആളുകള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ്‌ വിയര്‍പ്പ്‌ . എല്ലാവരും വിയര്‍ക്കുമെങ്കിലും ചിലരില്‍ വിയര്‍പ്പ്‌ അമിതമാണ്‌, ഇത്‌ പിന്നീട്‌ ഒരു പ്രശ്‌നമായി മാറുന്നു.

ഹൈപ്പര്‍ഹൈഡ്രോസിസ്‌ എന്നറിയപ്പെടുന്ന അമിതമായ വിയര്‍ക്കല്‍ ചിലപ്പോള്‍ പാരമ്പര്യമായി ലഭിക്കുന്നതാണ്‌. ഹോര്‍മോണ്‍ അസന്തുലനം , വികാര പ്രകടനം, എരിവുള്ള ഭക്ഷണം, വ്യായാമം, സമ്മര്‍ദ്ദം എന്നിവ മൂലവും അമിതമായി വിയര്‍ക്കാം.

അമിതമായി വിയര്‍ക്കുന്നതില്‍ നിന്നും രക്ഷനേടാനുള്ള ചില വഴികള്‍

വെള്ളം

വെള്ളം

വെള്ളം കൊണ്ട്‌ ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുക. വെള്ളം ശരീരത്തെ വൃത്തിയാക്കുക മാത്രമല്ല ശരീരത്തിന്റെ ദുര്‍ഗന്ധം അകറ്റുകയും ചെയ്യും. കുറഞ്ഞത്‌ രണ്ട്‌ നേരം കുളിക്കുന്നത്‌ അധികം വിയര്‍ക്കുന്നത്‌ കുറയ്‌ക്കുകയും ശരീര നാറ്റത്തില്‍ നിന്നും രക്ഷ നല്‍കുകയും ചെയ്യും

വസ്‌ത്രം

വസ്‌ത്രം

കോട്ടണ്‍ വസ്‌ത്രങ്ങള്‍ ധരിക്കുന്നത്‌ ചര്‍മ്മത്തിന്‌ ധാരാളം വായു ലഭിക്കാനും അങ്ങനെ അമിതമായി വിയര്‍ക്കുന്നത്‌ തടയാനും സഹായിക്കും. ചര്‍മ്മത്തിന്‌ അസ്വസ്ഥതയും ചൂടും നല്‍കി വിയര്‍പ്പിന്‌ കാരണമാകുന്ന വസ്‌ത്രങ്ങള്‍ ഒഴിവാക്കുക.

നാരങ്ങ

നാരങ്ങ

അമിതമായ വിയര്‍പ്പ്‌ കുറയ്‌ക്കാനും ശരീര ഗന്ധം അകറ്റാനും കക്ഷം വൃത്തിയാക്കാനും നാരങ്ങ സഹായിക്കും. ഒരു പകുതി നാരങ്ങ എടുത്ത്‌ കക്ഷത്തില്‍ തേയ്‌ക്കുക. ചെറിയ അസ്വസ്ഥത തോന്നിയേക്കാം. എന്നാല്‍, ചൊറിഞ്ഞ്‌ പൊങ്ങുകയാണെങ്കില്‍ നാരങ്ങ ഉപയോഗിക്കരുത്‌.

ഡിയോഡറന്റ്‌

ഡിയോഡറന്റ്‌

ഡിയോഡറന്റുകളും ദുര്‍ഗന്ധനാശിനികളും ശരീര നാറ്റം അകറ്റാന്‍ ഒരുപരിധി വരെ സഹായിക്കും. എന്നാലിത്‌ മറ്റുള്ളവരില്‍ നിന്നും അധികം ഒളിച്ച്‌ വയ്‌ക്കാനാവില്ല. ഇവ യഥാര്‍ത്ഥത്തില്‍ ചര്‍മ്മത്തിലെ ദ്വാരങ്ങള്‍ അടയ്‌ക്കുകയും വിയര്‍പ്പ്‌ ഉപരിതലത്തിലേക്ക്‌ വരുന്നത്‌ തടയുകയുമാണ്‌ ചെയ്യുക. അതിനാല്‍ വളരെ പെട്ടന്ന്‌ വിയര്‍പ്പില്‍ നിന്നും രക്ഷ നല്‍കുന്നു. എന്നാല്‍, ഇതിലടങ്ങിയിട്ടുള്ള രാസവസ്‌തുക്കള്‍ ചിലപ്പോള്‍ ചര്‍മ്മത്തിന്റെ നിറം മാറ്റുകയും അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും.

ശരീര ഭാരം കുറയ്‌ക്കുക

ശരീര ഭാരം കുറയ്‌ക്കുക

ശരീര ഭാരം കൂടുന്നത്‌ അമിതമായി വിയര്‍ക്കുന്നതിന്‌ കാരണമാകാറുണ്ട്‌. അതിനാല്‍ ആരോഗ്യം നല്‍കുന്ന ഭക്ഷണം കഴിച്ച്‌ ശരീര ഭാരം കുറയ്‌ക്കുക. ശരീര ഭാരം സാധാരണമാണെങ്കില്‍ ആഹാരത്തില്‍ നിന്നും എരിവ്‌ ഒഴിവാക്കി ഫൈബര്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക. ശരീരത്തെ വിഷവിമുക്തമാക്കാന്‍ ഇത്‌ സഹായിക്കും.

വിനാഗിരി

വിനാഗിരി

രാത്രിയില്‍ ഉറങ്ങുന്നതിന്‌ മുമ്പ്‌ കക്ഷത്തില്‍ വിനാഗിരി തേച്ചിട്ട്‌ കിടക്കുക.അടുത്ത ദിവസം രാവിലെ ഇത്‌ കഴുകി കളയുക.ആപ്പിള്‍ സിഡറും ഇത്തരത്തില്‍ ഉപയോഗിക്കാവുന്നതാണ്‌.

ഡോക്ടറെ കാണുക

ഡോക്ടറെ കാണുക

അമിതമായി വിയര്‍ക്കുന്നതിന്റെ കാരണം അറിയാന്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശം തേടുന്നത്‌ നന്നായിരിക്കും. ശരീരത്തിന്റെ ഒരു സാധാരണ പ്രക്രിയയാണ്‌ വിയര്‍ക്കല്‍. ശരീരത്തിന്റെ താപനില നിയന്ത്രിക്കാന്‍ ഇത്‌ സഹായിക്കും.നിങ്ങളുടെ കുട്ടി ചീത്ത സൗഹൃദത്തിലെങ്കില്‍...


Story first published: Tuesday, November 11, 2014, 12:43 [IST]
X
Desktop Bottom Promotion