For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്തനങ്ങള്‍ക്കടിയില്‍.....

By Super
|

സ്‌തനങ്ങളുടെ താഴെ ചൊറിഞ്ഞ്‌ പൊട്ടി തിണര്‍പ്പ്‌ ഉണ്ടാകുന്നത്‌ ഒരു സാധാരണ പ്രശ്‌നമാണ്‌. ഇന്റര്‍ട്രിഗോ എന്നറിയപ്പെടുന്ന ചര്‍മ്മ വീക്കമാണിത്‌. ചര്‍മ്മത്തിന്റെ മടക്കുകളില്‍ ഉണ്ടാകുന്ന വീക്കമാണ്‌ ഇതിന്‌ കാരണം.

അമിതമായ വിയര്‍പ്പ്‌, ചൂട്‌, രക്തചംക്രമണത്തില്‍ ഉണ്ടാകുന്ന കുറവ്‌, ഇറുകിയ ബ്രാ എന്നിവയെല്ലാം സ്‌തനങ്ങള്‍ക്കടില്‍ ചൊറിഞ്ഞ്‌ പൊട്ടല്‍ ഉണ്ടാകാന്‍ കാരണമാകും.

സ്തനവലിപ്പം വര്‍ദ്ധിപ്പിക്കാന്‍ വഴികള്‍

ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ അന്തരീക്ഷം മൂലം ഉണ്ടാകുന്ന ഈസ്റ്റ്‌ അല്ലെങ്കില്‍ ഫംഗസ്‌ അണുബാധമൂലവും കീടാണുക്കളുടെ വളര്‍ച്ചമൂലവും ഇത്തരം സാഹചര്യം ഉണ്ടാകാറുണ്ട്‌. മൂലയൂട്ടല്‍ മൂലം സ്‌തന കോശങ്ങളില്‍ ഉണ്ടാകന്ന അണുബാധ കാരണവും അലര്‍ജി മൂലവും ഇത്‌ ഉണ്ടാകാം. ചുവന്ന പാടുകള്‍, പുകച്ചില്‍, ചൊറിച്ചില്‍, വരള്‍ച്ച, അസ്വസ്ഥത എന്നിവ എല്ലാം ഇത്‌ മൂലം അനുഭവപ്പെടാം.

ഈ പ്രശ്‌നത്തില്‍ നിന്നും പരിഹാരം നേടാന്‍ ചില വീട്ടു മരുന്നുകള്‍ പരീക്ഷിച്ചു നോക്കാം. അണുബാധയുടെ ലക്ഷണമുണ്ടെങ്കില്‍ ഡോക്ടറെ കാണണം.

സ്‌തനത്തിന്‌ താഴെയുള്ള ചൊറിഞ്ഞ്‌ പൊട്ടലില്‍ നിന്നും രക്ഷ നേടാനുള്ള 10 വഴികള്‍ ഇതാ

1. തണുപ്പ്‌ വയ്‌ക്കുക

1. തണുപ്പ്‌ വയ്‌ക്കുക

സ്‌തനത്തിന്‌ താഴെയുള്ള ചൊറിഞ്ഞ പൊട്ടല്‍ മൂലം ഉണ്ടാകുന്ന ചൊറിച്ചില്‍, പുകച്ചില്‍ എന്നിവയ്‌ക്ക്‌ ആശ്വാസം നല്‍കാന്‍ തണുപ്പ്‌ വയ്‌ക്കുന്നത്‌ നല്ലതാണ്‌.

നേര്‍ത്ത കോട്ടണ്‍ തുണികൊണ്ട്‌ കുറച്ച്‌ ഐസ്‌ പൊതിഞ്ഞ്‌ പത്ത്‌ മിനുട്ട്‌ നീരം തിണര്‍പ്പ്‌ ഉണ്ടായിട്ടുള്ള സ്ഥലത്ത്‌ വയ്‌ക്കുക. അല്‌പം ഇടവേള എടുത്തിട്ട്‌ വീണ്ടും ആവര്‍ത്തിക്കുക.

പാട എടുത്ത പാല്‍ പുരട്ടിയിട്ട്‌ തണുപ്പ്‌ വയ്‌ക്കുന്നതും നല്ലതാണ്‌. ചൊറിച്ചിലും വീക്കവും കുറയ്‌ക്കാന്‍ ഇത്‌ സഹായിക്കും.

2. കോട്ടണ്‍

2. കോട്ടണ്‍

സ്‌തനഭാഗങ്ങളില്‍ വിയര്‍പ്പ്‌ അടിഞ്ഞു കൂടുന്നത്‌ കുറയ്‌ക്കുക എന്നതാണ്‌ മറ്റൊരു മാര്‍ഗ്ഗം.

ഈര്‍പ്പം വലിച്ചെടുക്കുന്നതിനും അതിര്‌ സൃഷ്ടിക്കുന്നതിനുമായി സ്‌തത്തിനും ചര്‍മ്മത്തിനും ഇടയിലായി നേരിയ കോട്ടണ്‍ വയ്‌ക്കുക. മൃദുവായ പേപ്പര്‍ ടൗവലുകളും ഡിന്നര്‍ നാപ്‌കിനുകളും ഉപയോഗിക്കാവുന്നതാണ്‌. നേര്‍ത്ത വസ്‌ത്രങ്ങള്‍ ധരിക്കുക. ഈര്‍പ്പം വലിച്ചെടുക്കുകയും വിയര്‍പ്പ്‌ കുറയ്‌ക്കുകയും ചെയ്യുന്ന കോട്ടണ്‍ വസ്‌ത്രങ്ങളാണ്‌ നല്ലത്‌.

3. വിനാഗിരി

3. വിനാഗിരി

വസ്‌ത്രങ്ങളില്‍ കാണപ്പെടുന്ന രാസവസ്‌തുക്കളുടെ അവശിഷ്ടം സ്‌തനങ്ങളില്‍ തിണിര്‍പ്പ്‌ ഉണ്ടാകാന്‍ കാരണമാകും. ഇത്‌ പരിഹരിക്കാന്‍ വിനാഗിരി സഹായിക്കും. അര കപ്പ്‌ വെള്ള വിനാഗിരി അര ബക്കറ്റ്‌ ചൂട്‌ വെള്ളത്തില്‍ ചേര്‍ത്തിളക്കുക. എല്ലാ ബ്രായും ഇതുപയോഗിച്ച്‌ കഴുകി സൂര്യപ്രകാശത്തില്‍ ഉണക്കി എടുക്കുക.

ആപ്പിള്‍ സിഡര്‍ അസ്വസ്ഥതയുള്ള ചര്‍മ്മത്തില്‍ പുരട്ടി നേര്‍ത്ത സോപ്പ്‌ വെള്ളത്തില്‍ കഴുകുക. ഒരു ടീസ്‌പൂണ്‍ ആപ്പിള്‍ സിഡര്‍ വിനഗര്‍ ഒരു കപ്പ്‌ വെള്ളത്തില്‍ ചേര്‍ത്ത്‌ പ്രശ്‌നമുള്ള ഭാഗത്ത്‌ പുരട്ടുക. ദിവസം മൂന്ന്‌ നേരം ഇങ്ങനെ ചെയ്യുക. ഇതുമൂലം എന്തെങ്കിലും അസ്വസ്ഥയുണ്ടാവുകയാണെങ്കില്‍ ചെയ്യുന്നത്‌ നിര്‍ത്തുക.

4. ധാന്യമാവ്‌

4. ധാന്യമാവ്‌

സ്‌തനങ്ങളിലെ തിണര്‍പ്പുമായി ബന്ധപ്പെട്ട്‌ ഉണ്ടാകുന്ന പുകച്ചിലിനും ചൊറിച്ചിലിനും ധാന്യമാവ്‌ വളരെഫലപ്രദമാണ്‌. ചര്‍മ്മം ഉണങ്ങിയിരിക്കാന്‍ ഇത്‌ സഹായിക്കും. ഫംഗസ്‌ കൊണ്ടു വരുന്ന പ്രശ്‌നമാണെങ്കില്‍ പൗഡര്‍ ഇട്ടാല്‍ മതി. ധാന്യമാവ്‌ ഫംഗസ്‌ കൂടുതലാവാന്‍ കാരണമായേക്കും.

സോപ്പും വെള്ളവും ഉപയോഗിച്ച്‌ തിണര്‍പ്പുള്ള ഭാഗം കഴുകി വൃത്തിയാക്കി ഉണങ്ങിയ ടൗവല്‍ കൊണ്ട്‌ തുടയ്‌ക്കുക. നന്നായി ഉണങ്ങി കഴിയുമ്പോള്‍ ധാന്യമാവ്‌ പൊടി ഇടുക. പ്രശ്‌്‌നത്തിന്‌ പരിഹാരം ഉണ്ടാകുന്നത്‌ വരെ ദിവസം രണ്ട്‌ നേരം ഇങ്ങനെ ചെയ്യുക.

മുന്നറിയിപ്പ്‌: ഫംഗസ്‌ ബാധ ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ ഈര്‍പ്പമുള്ളപ്പോള്‍ ധാന്യമാവ്‌ ഇടരുത്‌ .

5. വെളിച്ചെണ്ണ

5. വെളിച്ചെണ്ണ

വെളിച്ചെണ്ണ തിണര്‍പ്പിന്‌ ആശ്വാസം നല്‍കും. കുഴമ്പ്‌ സ്വഭാവമുള്ളതിനാല്‍ സ്‌തനത്തിന്‌ താഴെ തിണര്‍പ്പിന്‌ കാരണമാകുന്ന ഉരസല്‍ കുറയ്‌ക്കും. ഫംഗസിനെയും ബാക്ടീരിയകളെയും ചെറുക്കാനുള്ള കഴിവുള്ളതിനാല്‍ അണുബാധ തടയാനും സഹായിക്കും.

അസ്വസ്ഥത ഉള്ള ഭാഗത്ത്‌ ശുദ്ധമായ വെളിച്ചെണ്ണ തേയ്‌ക്കുകയും പൂര്‍ണ്ണമായി അവ ആഗിരണം ചെയ്യാന്‍ അനുവദിക്കുകയും ചെയ്യുക. തിണര്‍പ്പ്‌ പോകുന്നത്‌ വരെ ഇങ്ങനെ ചെയ്യുക.

6. കലാമിന്‍ ലോഷന്‍

6. കലാമിന്‍ ലോഷന്‍

ചൊറിച്ചില്‍ മാറ്റാനും പെട്ടന്ന്‌ ആശ്വാസം നല്‍കാനും കലാമിന്‍ ലോഷന്‍ സഹായിക്കും. ചര്‍മ്മം ഉണങ്ങിയിരിക്കാന്‍ സഹായിക്കുന്നതു കൊണ്ട്‌ അണുബാധയുടെ സാധ്യത കുറയ്‌ക്കും.

ചെറു ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച്‌ തിണര്‍പ്പുള്ള സ്ഥലം വൃത്തിയാക്കുക. ടൗവല്‍ ഉപയോഗിച്ച്‌ തുടച്ച്‌ ഉണക്കി പഞ്ഞി കൊണ്ട്‌ കലാമിന്‍ ലോഷന്‍ പുരട്ടുക. ദിവസം പലപ്രാവശ്യം ഇങ്ങനെ ചെയ്യുക.

7. ടീ ട്രീ ഓയില്‍

7. ടീ ട്രീ ഓയില്‍

ഫംഗസിനെ ചെറുക്കാനുള്ള ശേഷി ഉള്ളതിനാല്‍ ടീ ട്രീ ഓയില്‍ സ്‌തനങ്ങളിലെ തിണര്‍പ്പ്‌ പരിഹരിക്കാന്‍ ഉപയോഗിക്കാം. ഫംഗസ്‌ വളര്‍ച്ചയും അണുബാധയും തടയുകയും ചെയ്യും.

ആറ്‌ തുള്ളി ടീ ട്രീ ഓയില്‍ 4 ടേബിള്‍ സ്‌പൂണ്‍ ഒലീവ്‌ ഓയില്‍ ചേര്‍ത്തിളക്കിയതില്‍ പഞ്ഞി മുക്കിപുരട്ടുക. ചര്‍മ്മത്തിലേക്ക്‌ ആഴത്തില്‍ ഇറങ്ങുന്നതിന്‌ നന്നായി തടവുക. കുളിച്ചതിന്‌ തൊട്ടു പിറകെയും കിടക്കുന്നതിനു മുമ്പും ഇത്‌ ചെയ്യാം. കുറച്ച്‌ ദിവസത്തിനുള്ളില്‍ മികച്ച ഫലം ലഭിക്കും.

ടീ ട്രീ ഓില്‍ നേര്‍പ്പിക്കാതെ നേരിട്ട്‌ ചര്‍മ്മത്തില്‍ പുരട്ടന്നത്‌ ചര്‍മ്മത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കും.

8. കറ്റാര്‍വാഴ

8. കറ്റാര്‍വാഴ

സ്‌തനത്തിന്‌ താഴെയുള്ള തിണര്‍പ്പ്‌ മൂലം ഉണ്ടാകുന്ന ചൊറിച്ചിലിനും പുകച്ചിലിനും ആശ്വാസം നല്‍കാന്‍ കറ്റാര്‍വാഴ സഹായിക്കും. കറ്റാര്‍വാഴ ഇലയില്‍ നിന്നും എടുക്കുന്ന നീര്‌ തിണര്‍പ്പുള്ളത്തിടത്ത്‌ പുരട്ടി 20 മിനുട്ട്‌ നേരം ഇരിക്കുക. ഇത്‌ കഴുകി കളയേണ്ട ആവശ്യമില്ല.

കറ്റാര്‍വാഴ ജെല്‍ മഞ്ഞള്‍പൊടി ചേര്‍ത്തും പുരട്ടാം. 20-30 മിനുട്ട്‌ കഴിഞ്ഞ്‌ കഴുകി കളയുക.

9. വെളുത്തുളളി

9. വെളുത്തുളളി

രാത്രി മുഴുവന്‍ കുറച്ച്‌ വെളുത്തുള്ളി അല്ലികള്‍ ഒലീവ്‌ എണ്ണയില്‍ മുക്കി വയ്‌ക്കുക. അടുത്ത ദിവസം ഈ എണ്ണ തിണര്‍പ്പുള്ള സ്ഥലത്ത്‌ പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞ്‌ കഴുകി കളയുക. ദിവസം മൂന്ന്‌ നാല്‌ പ്രാവശ്യം ഇത്‌ ചെയ്യുക. ഈ എണ്ണയ്‌ക്ക്‌ പകരം വെളുത്തുള്ളി പൊടിച്ചും അരച്ചും ഉപയോഗിക്കാം.

വേഗത്തില്‍ ആശ്വാസം ലഭിക്കുന്നതിന്‌ വെളുത്തുള്ളി കഴിക്കുന്നതിന്റെ അളവും കൂട്ടുക.

10 നാരങ്ങ

10 നാരങ്ങ

നാരങ്ങ നീരില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്‌. ശക്തികൂടിയ ആന്റി ഓക്‌സിഡന്റ്‌ായ ഇവ ഫംഗസ്‌ ബാധ ഉണ്ടാകുന്നത്‌ തടയും.

ഒരു ടേബിള്‍ സ്‌പൂണ്‍ നാരങ്ങ നീര്‌ മൂന്ന്‌ ടേബിള്‍ സ്‌പൂണ്‍ വെള്ളം ചേര്‍ത്ത്‌ നേര്‍പ്പിച്ച്‌ തിണര്‍പ്പുള്ള സ്ഥലങ്ങളില്‍ പുരട്ടി ഉണങ്ങാന്‍ അനുവദിക്കുക. രണ്ട്‌ ടേബിള്‍ സ്‌പൂണ്‍ നാരങ്ങ നീരില്‍ കുറച്ച്‌ തേന്‍ ചേര്‍ത്തും പുരട്ടാം. 15-20 മിനുട്ടിന്‌ ശേഷം കഴുകി കളയുക. കുറച്ച്‌ ദിവസം രണ്ട്‌ നേരം വീതം ഇത്‌ ചെയ്യുക.

English summary

How To Get Rid Of A Rash Under Breast

A rash under the breasts is a very common problem. It is mostly a form of irritant dermatitis and is called intertrigo characterized by inflammation of skin folds. You can try some simple natural remedies to get relief from this problem. Also, consult your doctor, especially if there are signs of infection.
Story first published: Saturday, December 13, 2014, 12:41 [IST]
X
Desktop Bottom Promotion