For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിരലിലെ ചര്‍മം പോകുന്നതു തടയാം

By Super
|

ജിവിതത്തില്‍ ഒരിക്കലെങ്കിലും വിരല്‍ത്തുമ്പുകളിലെ തൊലിയുരിഞ്ഞ് പോകുന്ന പ്രശ്നം നിങ്ങള്‍ക്കുണ്ടായിട്ടുണ്ടാകാം.വിരലുകളിലെ നഖത്തോട് ചേര്‍ന്നുള്ള ചര്‍മ്മം വളരെ മൃദുലമാണ്. എക്സിമ, അലര്‍ജികള്‍, ചര്‍മ്മത്തിന്‍റെ വരള്‍ച്ച, രാസവസ്തുക്കളുടെ ഉപയോഗം, ഇടക്കിടെയുള്ള കഴുകല്‍, വിറ്റാമിന്‍ ബിയുടെ കുറവ്, എന്നിവയൊക്കെ ഇതിന് കാരണമാകാം. ചില അവസരങ്ങളില്‍ അണുബാധ മൂലം നിങ്ങള്‍ വൈദ്യസഹായം തേടേണ്ടതായും വന്നേക്കാം.

പല ആരോഗ്യപരമായ കാരണങ്ങളാലും ഇങ്ങനെ ചര്‍മ്മം ഉരിഞ്ഞ് പോകാം. സൂര്യപ്രകാശം അമിതമായേല്‍ക്കുക, ഉരസല്‍, ജലാംശം എന്നിവയൊക്കെ ഇതിന് കാരണമാകാം. തൊലയുരിഞ്ഞ് പോകുന്നത് എരിച്ചിലും പാടുകളുമുണ്ടാക്കും. അതിനാല്‍ തന്നെ ഏറെ ശ്രദ്ധ ഇത് ആവശ്യപ്പെടുന്നു. ഇക്കാര്യത്തില്‍ ശരിയായ സമീപനത്തിന് കാര്യങ്ങള്‍ നന്നായി അറിഞ്ഞിരിക്കണം.

വരണ്ട ചുണ്ടുകള്‍ക്ക് സ്വാഭാവിക പരിഹാരം

തൊലിയുരിഞ്ഞ് പോകുന്നത് ശ്രദ്ധിക്കാതിരുന്നാല്‍ അത് അണുബാധയ്ക്കും, മറ്റ് പ്രശ്നങ്ങള്‍ക്കും കാരണമാകും. സൗന്ദര്യപരമായ ഒരു കാരണമെന്നതിനപ്പുറം തൊലിയുരിയല്‍ ഏറെ അസ്വസ്ഥതകള്‍ക്ക് കാരണമാകും. ഇത് താല്കാലികമായ ഒരു പ്രശ്നം മാത്രമാണ്. അല്പം സമയം ചെലവഴിക്കാന്‍ മനസുണ്ടെങ്കില്‍ ഈ പ്രശ്നം എളുപ്പത്തില്‍ പരിഹരിക്കാനാകും. അതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളിതാ.

1. ചൂട് വെള്ളം

1. ചൂട് വെള്ളം

വിരലറ്റത്തെ ചര്‍മ്മമുരിഞ്ഞ് പോകുന്നതിന് ഫലപ്രദമായ ഒരു പരിഹാരമാണ് ചൂടുവെള്ളം. അല്പസമയം ചൂടുവെള്ളത്തില്‍ കൈ മുക്കി വെച്ച ശേഷം കൈ തുടച്ച് ഒരു മോയ്സ്ചറൈസര്‍ തേക്കുക.

2. മോയ്സ്ചറൈസര്‍

2. മോയ്സ്ചറൈസര്‍

തൊലിയുരിയുന്നതിന് പ്രധാന കാരണമാകുന്നതാണ് ചര്‍മ്മത്തിന്‍റെ വരള്‍ച്ച. ഇത് മാറ്റാന്‍ പതിവായി ഒരു മോയ്സ്ചറൈസര്‍ ഉപയോഗിക്കുക. കിടക്കുന്നതിന് മുമ്പായി ഇത് വിരലുകളില്‍ തേക്കുക. ഇത് വഴി വിരലുകളില്‍ ജലാംശം നിലനിര്‍ത്താം.

3. തുടയ്ക്കുക

3. തുടയ്ക്കുക

കഴുകിയ ശേഷം വിരലുകള്‍ അമര്‍ത്തി തുടയ്ക്കുക. പരുക്കനായ തുണികള്‍ ഇതിനായി ഉപയോഗിക്കരുത്. പ്രത്യേകിച്ച് മുറിവുകള്‍ വീണ വിരലുകളാണെങ്കില്‍. ഇത് വേഗത്തില്‍ സുഖപ്പെടുത്താന്‍ സഹായിക്കും.

4. ഒലിവ് ഓയില്‍

4. ഒലിവ് ഓയില്‍

വിരലുകളില്‍ ഏറെ ഫലപ്രദമായിരിക്കും ഒലിവ് ഓയില്‍. പതിവായി വിരലുകളില്‍ ഒലിവ് ഓയില്‍ തേക്കുക. ഇത് നല്ലൊരു മോയ്സ്ചറൈസിങ്ങ് ഏജന്‍റായി പ്രവര്‍ത്തിക്കും.

5. ജലാംശം

5. ജലാംശം

പല സൗന്ദര്യ സംരക്ഷണ നടപടികളെടുത്തിട്ടും ഫലം കാണാതെ വരുമ്പോള്‍ ഇനി എന്ത് ചെയ്യും എന്ന ആശങ്ക നിങ്ങള്‍ക്കുണ്ടാകും. ധാരാളം വെളളം കുടിക്കുക എന്നത് ഏറെ ഫലപ്രദമായ ഒരു കാര്യമാണ്. ശരീരത്തില്‍ ആവശ്യമായ തോതില്‍ ജലാശം നിലനിര്‍ത്തുക.

6. പാല്‍

6. പാല്‍

പാല്‍ മികച്ച ഒരു മോയ്സ്ചറൈസറാണ്. ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് വിരലില്‍ പാല്‍ തേക്കുകയോ , അല്പം സമയം പാലില്‍ വിരലുകള്‍ മുക്കി വെയ്ക്കുകയോ ചെയ്യാം. രാത്രി കിടക്കാന്‍ പോകുന്നതിന് മുമ്പായി ഇത് ചെയ്യുന്നത് ഫലം നല്കും.

7. വെള്ളരിക്ക

7. വെള്ളരിക്ക

അടുക്കളിയിലെ വിഭവങ്ങള്‍ ഉപയോഗിച്ചും വിരലിലെ ചര്‍മ്മം പൊളിയുന്നത് തടയാം. വെള്ളരിക്ക അതിന് പറ്റിയ വിഭവമാണ്. വെളളരിക്ക മുറിച്ച് വിരലില്‍ ഉരസുക. അരിഞ്ഞ വെള്ളരിക്കയും ഉപയോഗിക്കാം.

8. ഓട്സ്

8. ഓട്സ്

പൊടിച്ച ഓട്സ് ചൂടുവെള്ളത്തില്‍ ചേര്‍ക്കുക. ഇതിലേക്ക് വിരലുകള്‍ പത്തുമിനുട്ട് നേരം മുക്കി വെയ്ക്കുക. തുടര്‍ന്ന് കൈകള്‍ കഴുകി ഉണക്കിയ ശേഷം അല്പം മോയ്സ്ചറൈസര്‍ പുരട്ടുക.

9. പ്രോട്ടീന്‍

9. പ്രോട്ടീന്‍

കോശങ്ങളുടെ പുനര്‍ നിര്‍മ്മാണത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ് പ്രോട്ടീനുകള്‍. പ്രോട്ടീന്‍ കൂടുതലായി കഴിക്കുന്നത് വിരലിലെ ചര്‍മ്മം പൊളിയുന്നത് തടയാന്‍ സഹായിക്കും. ഭക്ഷണങ്ങളില്‍ പ്രോട്ടീന്‍ സമ്പുഷ്ടമായവ ഉള്‍പ്പെടുത്തുക.

English summary

Get Rid OF Peeling Finger Tips

Peeling fingertip is an annoying problem that you might have experienced at least once in your life. The skin around your nails is very delicate making it more sensitive. Common causes of peeling fingertips are eczema, allergies, dry skin, use of chemicals, frequent washing, and deficiency of Vitamin B.
Story first published: Saturday, March 1, 2014, 11:00 [IST]
X
Desktop Bottom Promotion