For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിളങ്ങുന്ന പല്ലുകള്‍ക്ക് ....

By Super
|

പല്ലുകളുടെ സംരക്ഷണത്തില്‍ അവയുടെ ആരോഗ്യത്തിനൊപ്പം അവയുടെ തിളക്കവും കാത്തുസൂക്ഷിക്കുകയെന്നതും പരമ പ്രധാനമാണ്.

നല്ല തിളങ്ങുന്ന വെളുത്ത പല്ലുകള്‍ലഭിക്കുകയെന്നത് അത്ര ബുദ്ധിമുട്ടുള്ള പണിയൊന്നുമല്ല. ചില കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മനോഹരമായ തിളക്കമാര്‍ന്ന പുഞ്ചിരി നമുക്ക് കാത്തുസൂക്ഷിക്കാം. അവ ചുവടെ;

ചെയ്യരുതാത്ത കാര്യങ്ങള്‍

ചെയ്യരുതാത്ത കാര്യങ്ങള്‍

ബേക്കിംഗ് സോഡ പരമാവധി ഒഴിവാക്കുക.ബേക്കിംഗ് സോഡ പല്ലുകളിലെ ഇനാമല്‍ നശിപ്പിക്കുകയും മഞ്ഞക്കളറിന് വഴിയൊരുക്കുകയും ചെയ്യും.

ചെയ്യരുതാത്തവ

ചെയ്യരുതാത്തവ

ഇരുണ്ട നിറം അധികമുള്ള പഴ വര്‍ഗങ്ങളും ഭക്ഷണ സാധനങ്ങളും ഒഴിവാക്കുക. സോയാ സോസ്, മാരിനാര സോസ് തുടങ്ങിയവ പല്ലുകളില്‍ കറ വീഴിക്കുന്നതാണ്.

ചെയ്യരുതാത്തവ

ചെയ്യരുതാത്തവ

ഇരുണ്ട നിറം അധികമുള്ള ഭക്ഷണ സാധനങ്ങളും ഒഴിവാക്കുക. സോയാ സോസ്, മാരിനാര സോസ് തുടങ്ങിയവ പല്ലുകളില്‍ കറ വീഴിക്കുന്നതാണ്.

ചെയ്യരുതാത്തവ

ചെയ്യരുതാത്തവ

എനര്‍ജി ഡ്രിങ്കുകളുടെ ഉപയോഗം ഒഴിവാക്കുക. പല്ലുകളുമായി രാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് ഇനാമല്‍ നഷ്ടപ്പെടാന്‍ ഇത് വഴിയൊരുക്കും.

ചെയ്യേണ്ടത്

ചെയ്യേണ്ടത്

ടൂത്ത് ബ്രഷ് മൂന്നുമാസത്തിലൊരിക്കല്‍ മാറ്റുന്നത് നല്ലതായിരിക്കും. അല്ലാത്ത പക്ഷം ബ്രഷ് ചീത്ത ആയി എന്ന് തോന്നിയാല്‍ ഉടന്‍ മാറ്റുക. നിലവാരമുള്ള ബ്രഷ് മാത്രം ഉപയോഗിക്കുക.

ചെയ്യേണ്ടത്

ചെയ്യേണ്ടത്

നാവ് വൃത്തിയായി സൂക്ഷിക്കുക - ശ്വാസോച്ഛാസത്തിലെ ദുര്‍ഗന്ധമകറ്റാന്‍ നാവ് വൃത്തിയായി സൂക്ഷിക്കണം. പല്ലുകളുടെ നിറം നഷ്ടപ്പെടുന്നതിന് കാരണക്കാരായ ബാക്ടീരിയകളെ നാവ് വൃത്തിയാക്കുന്നതിലൂടെ അകറ്റി നിര്‍ത്താന്‍ കഴിയും.

ചെയ്യേണ്ടത്

ചെയ്യേണ്ടത്

പല്ലുകളുടെ വെളുപ്പ് വീണ്ടെടുക്കാന്‍ പഴങ്ങള്‍ കഴിക്കുന്നത് നല്ലതായിരിക്കും. പഴങ്ങള്‍ കഴിക്കുന്നത് വഴി പല്ലുകള്‍ വൃത്തിയാവുകയും അവയെ ആരോഗ്യത്തോടെ സൂക്ഷിക്കുകയുമാണ് ചെയ്യുന്നത്.


English summary

Dos and Don'ts For Shiny White Teeth

There are some dos and do nots for shiny white teeth. Know about these dos and donts,
X
Desktop Bottom Promotion