For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡിയോഡറന്റുകളുടെ ദൂഷ്യവശങ്ങള്‍

|

ഇന്നത്തെ ഫാഷന്‍ ലോകത്തിന്റെ ഒരു ഭാഗമായി മാറിയിരിയ്ക്കുന്നു ഡിയോഡറന്റുകള്‍. ശരീരത്തിലെ വിയര്‍പ്പുനാറ്റമകറ്റാന്‍ മാത്രമല്ല, ഫാഷന്റെ ഒരു ഭാഗം കൂടിയാണിത്.

ഡിയോഡറന്റുകള്‍ ഉപയോഗിയ്ക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. ഇതിന് പാര്‍ശ്വഫലങ്ങള്‍ ഏറെയുണ്ടുതാനും.

ചര്‍മത്തിലുണ്ടാകുന്ന അലര്‍ജികള്‍ക്ക് ഇത് കാരണമാകും. കാരണം ഇവയില്‍ എഥനോള്‍ അടങ്ങിയിട്ടുണ്ട്. ഇതിനു പുറമെ ട്രിക്ലോസാന്‍ എന്നൊരു പെസിറ്റിസൈഡും മറ്റു പല രാസവസ്തുക്കളും. ഇവയെല്ലാം ചര്‍മത്തിലെ അലര്‍ജികള്‍ക്കു കാരണമാകും.

Deodorant

മിക്കവാറും ഡിയോഡറന്റുകളില്‍ അലുമിനിയം അംശം അടങ്ങിയിട്ടുണ്ട്. ഇത് അല്‍ഷീമേഴ്‌സിനുള്ള ഒരു പ്രധാന കാരണമാണ്.,

പാരബീന്‍സ്, ഫാറ്റലൈറ്റുകള്‍ എന്നിവ ഡിയോഡറന്റുകളില്‍ അടങ്ങിയിട്ടുണ്ട്. പാരബീന്‍നുകള്‍ പ്രിസര്‍വേറ്റീവ് രൂപത്തിലും ഫാറ്റലൈറ്റുകള്‍ മണത്തിനുമായാണ് ഉപയോഗിയ്ക്കുന്നത്. പാരബീനുകള്‍ പെണ്‍കുട്ടികളില്‍ നേരത്തെ മാസമുറയാകുന്നതിനു കാരണമാകും. ജീനുകളില്‍ പ്രശ്‌നമുണ്ടാക്കാന്‍ ഫാറ്റലൈറ്റുകള്‍ക്കു കഴിയും. ഇത് ജനിതിക വൈകല്യങ്ങള്‍ക്കിട വരുത്തും.

കക്ഷത്തിലാണ് ഡിയോഡറന്റുകള്‍ ഉപയോഗിയ്ക്കുന്നതെന്നതു കൊണ്ട് ഇത് സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യുന്നു. ഡിയോഡറന്റുകള്‍ ഈസ്ട്രജന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും. ഇത് മാറിടത്തിലെ ടിഷ്യൂ വളര്‍ച്ചയ്ക്ക് ഇട വരുത്തും. സ്തനകോശങ്ങള്‍ സാധാരണയില്‍ കവിഞ്ഞു വളരുന്നത് സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിയ്ക്കും.

English summary

Disadvantages Of Deodorants

Everyone wants to smell good, but at what cost? Read on and find out the disadvantages linked with using a deodorant.
Story first published: Saturday, December 27, 2014, 12:50 [IST]
X
Desktop Bottom Promotion