For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഴക്കാല പാദസംരക്ഷണം

By Super
|

അങ്ങനെ മഴ എത്തി. ഇനി ചെളിക്കുളമായ റോഡുകളിലൂടെയാവും നമ്മില്‍ പലരുടെയും യാത്ര! ഇത്‌ പലപ്പോഴും പാദങ്ങളെ ദോഷകരമായി ബാധിക്കുകയും പൂപ്പല്‍ബാധ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമാവുകയും ചെയ്യും.

അതുകൊണ്ട്‌ മഴക്കാലത്ത്‌ പാദസംരക്ഷണത്തില്‍ അതീവശ്രദ്ധ ചെലുത്തിയേ മതിയാകൂ. ഈ മഴക്കാലത്ത്‌ പാദങ്ങളെ എങ്ങനെ സംരക്ഷിക്കാമെന്ന്‌ നോക്കാം.

പാദങ്ങള്‍ വൃത്തിയായി സൂക്ഷിക്കുക

പാദങ്ങള്‍ വൃത്തിയായി സൂക്ഷിക്കുക

പാദങ്ങളില്‍ പൂപ്പല്‍ബാധ ഉണ്ടാകുന്നത്‌ തടയാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം അവ വൃത്തിയായി സൂക്ഷിക്കുക എന്നതാണ്‌. പുറത്ത്‌ പോയി വീട്ടിലെത്തിയാലുടന്‍ സോപ്പ്‌ ഉപയോഗിച്ച്‌ പാദങ്ങള്‍ നന്നായി കഴുകുക. അതിനുശേഷം തുടച്ച്‌ ജലാംശം പൂര്‍ണ്ണമായും മാറ്റുക, പ്രത്യേകിച്ച്‌ വിരലുകള്‍ക്കിടയില്‍. അതിനുശേഷം ക്രീമുകളോ മറ്റോ പുരട്ടി പാദങ്ങളില്‍ ഈര്‍പ്പം നിലനിര്‍ത്തുക.

നഖം വെട്ടുക

നഖം വെട്ടുക

നഖങ്ങള്‍ക്കിടയില്‍ അഴുക്ക്‌ അടിഞ്ഞുകൂടാനുള്ള സാധ്യത ഏറെയാണ്‌. അതിനാല്‍ മഴക്കാലത്ത്‌ നഖങ്ങള്‍ വെട്ടിവൃത്തിയാക്കുക. പതിവായി നഖം വെട്ടുന്നത്‌ പാദങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ ഒരു പരിധി വരെ നിങ്ങളെ സഹായിക്കും.

ശരിയായ പാദരക്ഷകള്‍ ധരിക്കുക

ശരിയായ പാദരക്ഷകള്‍ ധരിക്കുക

മഴക്കാലത്ത്‌ കഴിവതും ക്യാന്‍വാസ്‌ ഷൂകളും ഹൈ ഹീല്‍ഡ്‌ ചെരുപ്പുകളും ഒഴിവാക്കുക. ചില സമയങ്ങളില്‍ നനഞ്ഞ ചെരുപ്പ്‌ ഉപയോഗിക്കാന്‍ നിങ്ങള്‍ നിര്‍ബന്ധിതരായി തീര്‍ന്നേക്കാം. ഷൂകള്‍ പോലുള്ള പാദരക്ഷകള്‍ നനഞ്ഞ ശേഷവും ഉപയോഗിക്കുന്നത്‌ അണുബാധയ്‌ക്ക്‌ കാരണമാകാറുണ്ട്‌. അതുകൊണ്ട്‌ വെള്ളം പിടിക്കാത്ത വസ്‌തുക്കള്‍ കൊണ്ട്‌ നിര്‍മ്മിച്ച ഫ്‌ളിപ്‌ ഫ്‌ളോപ്പുകളോ അതു പോലുള്ള തുറന്ന ചെരുപ്പുകളോ മഴക്കാലത്ത്‌ ഉപയോഗിക്കുക.

വൃത്തിയുള്ള പാദരക്ഷകള്‍

വൃത്തിയുള്ള പാദരക്ഷകള്‍

പാദങ്ങള്‍ പോലെ തന്നെ പാദരക്ഷകളും വൃത്തിയായി സൂക്ഷിക്കേണ്ടത്‌ അത്യാവശ്യമാണ്‌. ഫ്‌ളിപ്‌ ഫ്‌ളോപ്പുകളും ഷൂകളും രാത്രിയില്‍ കഴുകി ഉണക്കുക. പാദരക്ഷകളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്കുകള്‍ നീക്കം ചെയ്യാന്‍ ഇത്‌ സഹായിക്കും. ഇതുവഴി അണുബാധ ഉണ്ടാകാനുള്ള സാധ്യതയും കുറയും.

പെഡിക്യുര്‍ ചെയ്യുക

പെഡിക്യുര്‍ ചെയ്യുക

മാസംതോറും ചെയ്യാറുള്ള പെഡിക്യുര്‍ മഴക്കാലത്ത്‌ ഒരു കാരണവശാലും ഒഴിവാക്കരുത്‌. മഴക്കാലത്ത്‌ പാദങ്ങള്‍ ഒരുപാട്‌ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും, ആ സമയത്ത്‌ അവയ്‌ക്ക്‌ സാന്ത്വനം നല്‍കേണ്ടത്‌ അത്യാവശ്യമാണ്‌. വൃത്തിയുള്ളതും അണുവിമുക്തമായതുമായ ഉപകരണങ്ങള്‍ തന്നെയാണ്‌ പെഡിക്യുര്‍ ചെയ്യാന്‍ ഉപയോഗിക്കുന്നതെന്ന്‌ ഉറപ്പുവരുത്തുക.

English summary

Care For Your Feet This Rainy Season

Here are some tips to take care of your feet during monsoon,
Story first published: Saturday, July 12, 2014, 11:18 [IST]
X
Desktop Bottom Promotion