For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വ്യായാമത്തിനു ശേഷം ചര്‍മസംരക്ഷണം

|

ആരോഗ്യമുള്ള ശരീരത്തിന് വ്യായാമം വളരെ പ്രധാനമാണ്. ആരോഗ്യത്തിനു മാത്രമല്ല, അസുഖങ്ങളെ പടിക്കപ്പുറത്തു നിര്‍ത്താനും ഇത് അത്യാവശ്യം തന്നെ.

ഇന്ന് വ്യായാമത്തിന് ജിംനേഷ്യത്തെ ആശ്രയിക്കുന്നവര്‍ വര്‍ദ്ധിച്ചു വരുന്ന കാലഘട്ടമാണ്. ഇത് ഒരു പരിധി വരെ സൗന്ദര്യത്തിനും നല്ലതാണെങ്കിലും വ്യായാമത്തിന് ശേഷം ശ്രദ്ധിയ്‌ക്കേണ്ട ചില ചര്‍മസംരക്ഷണകാര്യങ്ങളുമുണ്ട്. ഇവയെക്കുറിച്ചറിയൂ,

സണ്‍സ്‌ക്രീന്‍

സണ്‍സ്‌ക്രീന്‍

ജിമ്മിലെ വ്യായാമത്തിനു ശേഷം ചര്‍മസുഷിരങ്ങള്‍ തുറക്കാന്‍ ഇടയുണ്ട്. ഇതുകൊണ്ടുതന്നെ ഉടനെ വെയിലിലേയ്ക്കിറങ്ങരുത്. അല്ലെങ്കില്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിച്ച ശേഷം മാത്രം പുറത്തിറങ്ങുക. അല്ലെങ്കില്‍ സണ്‍ടാന്‍ ഏല്‍ക്കാനുള്ള സാധ്യത കൂടുതലാണ്.

 വൃത്തി

വൃത്തി

വ്യായാമത്തെ തുടര്‍ന്ന ശരീരമാകെ വിയര്‍ക്കാനും ഇതുവഴി അഴുക്കടിഞ്ഞു കൂടാനുമുള്ള സാധ്യത കൂടുതലാണ്. വ്യായാമശേഷം ശരീരവും മുഖവുമെല്ലാം നല്ല രീതിയില്‍ വൃത്തിയാക്കണം. തണുത്ത വെള്ളത്തിലോ ഇളം ചൂടുവെള്ളത്തിലോ കുളിയ്ക്കുന്നതാണ് ഏറ്റവും നല്ല വഴി.

വെള്ളം

വെള്ളം

വ്യായാമത്തിലൂടെ ശരീരത്തില്‍ നിന്നും ജലാംശം ചോര്‍ന്നു പോകുന്നു. ഇത് ചര്‍മസൗന്ദര്യത്തെ കെടുത്തും. വ്യായാമത്തിനു മുന്‍പും ശേഷവും ഇടയ്ക്കുമെല്ലാം ധാരാളം വെള്ളം കുടിയ്ക്കുക.

മോയിസ്ചറൈസര്‍

മോയിസ്ചറൈസര്‍

ഇതു മാത്രമല്ല, നല്ല മോയിസ്ചറൈസര്‍ ഉപയോഗിയ്ക്കുകയും ചെയ്യണം. അല്ലെങ്കില്‍ ചര്‍മം വരണ്ടുപോകാന്‍ സാധ്യതയുണ്ട്.

രോഗാണുക്കള്‍

രോഗാണുക്കള്‍

ജിംനേഷ്യത്തിലെ ബാത്‌റൂമും ടവലുകളുമൊക്കെ ഉപയോഗിയ്ക്കുമ്പോള്‍ ശ്രദ്ധ വേണം. ഇതുവഴി രോഗാണുക്കള്‍ പകരാനും ചര്‍മപ്രശ്‌നങ്ങളുണ്ടാക്കാനുമുള്ള സാധ്യത കൂടുതലാണ്.

സ്പര്‍ശനം

സ്പര്‍ശനം

വ്യായാമത്തിനിടെ മറ്റുള്ളവരുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നത് ഒഴിവാക്കണം. ഇത് രോഗാണുക്കള്‍ പകരാനുള്ള ഒരു വഴിയാണ്.

English summary

Body Skincare After Gym Workout

Post workout skin care is very important to have healthy skin. These skin care tips after work out will help you maintain beautiful skin. Read more on after gym skin care in this article.
Story first published: Thursday, February 20, 2014, 13:53 [IST]
X
Desktop Bottom Promotion