For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വധുവായി ഒരുങ്ങുമ്പോള്‍...

|

വിവാഹം ഒരു സ്ത്രീയുടെ ജീവിതത്തിലെ ഒരു പ്രധാന ചടങ്ങാണെന്നു പറയാം. ഈ ദിവസം എല്ലാവരുടേയും ശ്രദ്ധ വധുവിലായിരിയ്ക്കും, ഇവളുടെ സൗന്ദര്യത്തെ കുറിച്ചുള്ള വര്‍ണനയായിരിയ്ക്കും.

സൗന്ദര്യം തുളുമ്പുന്ന വധുവായി അണിഞ്ഞൊരുങ്ങണമെങ്കില്‍ മേയ്ക്കപ്പ് മാത്രം പോരാ, ദിവസങ്ങള്‍ക്കു മുന്‍പേയുള്ള ചര്‍മസംരക്ഷണവും പ്രധാനം തന്നെയാണ്.

സൗന്ദര്യം വര്‍ദ്ധിപ്പിക്കാംസൗന്ദര്യം വര്‍ദ്ധിപ്പിക്കാം

സൗന്ദര്യം നിറഞ്ഞ വധുവായി മാറണമെങ്കിലുള്ള മുന്നൊരുക്കങ്ങളെക്കുറിച്ചറിയൂ,

സ്‌ക്രബര്‍

സ്‌ക്രബര്‍

മുഖവും ദേഹവുമെല്ലാം മൃദുവാക്കാന്‍ സ്‌ക്രബര്‍ ഉപയോഗിച്ച് സ്‌ക്രബ് ചെയ്യുക. ഇതിനു ശേഷം നല്ല മോയിസ്ചറൈസര്‍ ഉപയോഗിയ്ക്കുക

ഫേഷ്യല്‍

ഫേഷ്യല്‍

നല്ലൊരു ഫേഷ്യല്‍ വളരെ പ്രധാനം. ചര്‍മത്തിനു ചേര്‍ന്ന ഫേഷ്യല്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിയ്ക്കുക.

ബോഡി പായ്ക്ക്‌

ബോഡി പായ്ക്ക്‌

ദേഹത്ത് നല്ല ബോഡി പായ്ക്കിടണം. ഇത് ശരീരസൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കും.

സണ്‍സ്‌ക്രീന്‍

സണ്‍സ്‌ക്രീന്‍

ചര്‍മത്തിലെ കരുവാളിപ്പ് വധുവിന്റെ സൗന്ദര്യം കെടുത്തും. കഴിവതും വെയിലത്തു പോകാതിരിയ്ക്കുക. നല്ല സണ്‍സ്‌ക്രീന്‍ ഉപയോഗിയ്ക്കുക.

മാനിക്യുര്‍, പെഡിക്യുര്‍

മാനിക്യുര്‍, പെഡിക്യുര്‍

കൈകാല്‍ ഭംഗിയ്ക്ക് നല്ല മാനിക്യുര്‍, പെഡിക്യുര്‍ എന്നിവ ചെയ്യുക. കയ്യിലും കാലിലും മോയിസ്ചറൈസര്‍ പുരട്ടുക.

മുടി

മുടി

മുടി സംരക്ഷണവും വളരെ പ്രധാനം. തൈര്, മുട്ട തുടങ്ങിയ സ്വാഭാവിക കണ്ടീഷണറുകള്‍ ഉപയോഗിയ്ക്കാം. ഇവ മുടിയ്ക്കു തിളക്കവും ഭംഗിയും നല്‍കും. അധികം വീര്യമില്ലാത്ത ഷാംപൂ ഉപയോഗിയ്ക്കുക. ഹെര്‍ബല്‍ ഷാംപൂവായിരിയ്ക്കും കൂടുതല്‍ നല്ലത്.

English summary

Beauty Tips For Brides To Be

Body care tips for brides will help you get that special glow. Follow bridal body care tips to look fabulous on the D-Day. Read more about beauty tips for brides before marriage.
Story first published: Friday, February 28, 2014, 12:46 [IST]
X
Desktop Bottom Promotion