For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നഖങ്ങള്‍ പൊട്ടുന്നത്‌ ഒഴിവാക്കാന്‍ 7 വഴികള്‍

By Super
|

ആരോഗ്യത്തോടെയിരിക്കുന്ന മനോഹരങ്ങളായ നഖങ്ങള്‍ എല്ലാ സ്‌ത്രീകളുടെയും സ്വപ്‌നമാണ്‌. ഏത്‌ ആകൃതിയിലുള്ളതാണെങ്കിലും ആകര്‍ഷകമായിരിക്കണം നഖങ്ങള്‍.

എന്നാല്‍, വീട്ട്‌ ജോലികളും ശരിയായ സംരക്ഷണമില്ലായ്‌മയും നഖങ്ങള്‍ പൊട്ടുന്നതിന്‌ കാരണമാകുന്നതിനാല്‍ പലരിലും ഇത്‌ സ്വപ്‌നം മാത്രമായി ഇത്‌ അവശേഷിക്കുകയാണ്‌ പതിവ്‌. നഖങ്ങളുടെ പൊട്ടല്‍ തടയാന്‍ സഹായിക്കുന്ന ചില എളുപ്പ വഴികളിതാ.

നഖം മിനുസമാക്കല്‍

നഖം മിനുസമാക്കല്‍

എല്ലായ്‌പ്പോഴും നഖം മിനുസമാക്കുന്നത്‌ ഒരേ ദിശയിലേക്കാണെങ്കില്‍ പൊട്ടല്‍ കുറയ്‌ക്കാന്‍ സഹായിക്കും. രണ്ട്‌ ദിശയിലേക്കും രാകുകയാണെങ്കില്‍ നഖത്തിന്റെ അറ്റത്തെ സമ്മര്‍ദ്ദം ഉയരുകയും ഇത്‌ നഖം പൊട്ടുന്നതിന്‌ കാരണമാവുകയും ചെയ്യും. ഒരേ ദിശയില്‍ തന്നെ നഖം മിനുസമാക്കണമെന്ന്‌ പറയുന്നത്‌ ആദ്യം കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നാമെങ്കിലും നഖങ്ങള്‍ ദീര്‍ഘകാലം ആരോഗ്യത്തോടെയും ബലത്തോടെയും ഇരിക്കാന്‍ ഇത്‌ സഹായിക്കും.

നിറം നല്‍കുക

നിറം നല്‍കുക

നഖത്തിന്‌ മുകളില്‍ പോളിഷോ നിറമോ ഇടുന്നത്‌ നഖത്തെ പരിസ്ഥിതി ആഘാതങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ സഹായിക്കും. ഇത്‌ നഖത്തിന്‌ ബലം നല്‍കുകയും അലക്കുകയും ഉരക്കുകയും മറ്റും ചെയ്യുമ്പോള്‍ നഖം പൊട്ടുന്നത്‌ തടയുകയും ചെയ്യും.

നനഞ്ഞ നഖം

നനഞ്ഞ നഖം

നഖം നനഞ്ഞിരിക്കുമ്പോള്‍ ജോലി ചെയ്യുന്നത്‌ ഒഴിവാക്കുക. പ്രത്യേകിച്ച്‌ നിറം നല്‌കി ആദ്യ മണിക്കൂറുകളില്‍ കഠിനമായ പണികള്‍ ചെയ്യരുത്‌. നനഞ്ഞ നഖം ഉണങ്ങിയ നഖത്തേക്കാള്‍ ദുര്‍ബലമായതിനാല്‍ വേഗത്തില്‍ പൊട്ടാന്‍ സാധ്യത ഉണ്ട്‌.

കണ്ടീഷനിങ്‌

കണ്ടീഷനിങ്‌

മുടി, മുഖം, ശരീരം എന്നിവ കണ്ടീഷന്‍ ചെയ്യുന്നത്‌ പോലെ നഖങ്ങളും പതിവായി കണ്ടീഷന്‍ ചെയ്യുക. പരിസ്ഥിതി ഘടകങ്ങളാലും പോളിഷ്‌ ഇടുന്നതു മൂലവും നഖങ്ങള്‍ പരുക്കനാവാന്‍ സാധ്യത ഉണ്ട്‌. ഇത്തരം സാഹചര്യങ്ങളില്‍ രാത്രി മുഴുവന്‍ ക്രീമുകളും മറ്റും പുരട്ടി നഖങ്ങള്‍ കണ്ടീഷന്‍ ചെയ്യേണ്ടത്‌ ആവശ്യമാണ്‌. നനവും നിറവും നിലനിര്‍ത്തി നഖങ്ങള്‍ ആരോഗ്യത്തോടെയും ബലത്തോടെയും ഇരിക്കാന്‍ ഇത്‌ സഹായിക്കും.

 നെയില്‍ കട്ടര്‍

നെയില്‍ കട്ടര്‍

വില കുറഞ്ഞ നെയില്‍ കട്ടര്‍ ഉപയോഗിച്ചിട്ട്‌ വിലയേറിയ മറ്റ്‌ ഉത്‌പന്നങ്ങള്‍ നഖങ്ങളില്‍ ഉപയോഗിച്ചിട്ട്‌ കാര്യമില്ല. നിലവാരമുള്ള കട്ടര്‍വാങ്ങിക്കാന്‍ മറക്കരുത്‌. നഖം നല്ല ആകൃതിയില്‍ മുറിക്കാന്‍ ഇവ സഹായിക്കും. ഒറ്റ വെട്ടില്‍ തന്നെ നഖം വൃത്തിയാകും നഖത്തിന്റെ പാളികളോ ചര്‍മ്മത്തിന്റെ കഷ്‌ണങ്ങളോ അവശേഷിക്കില്ല.

നഖം ഉപകരണമാക്കരുത്‌

നഖം ഉപകരണമാക്കരുത്‌

പിരിയാണി ഇളക്കാനും ചെവി വൃത്തിയാക്കാനും മറ്റും നഖം ഉപയോഗിക്കുന്നവരുണ്ട്‌. ഇത്തരത്തില്‍ നഖം പൊട്ടാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ ഒഴിവാക്കുക. പ്രത്യേകിച്ച്‌ സ്‌ത്രീകള്‍ ഇക്കാര്യം ശ്രദ്ധിക്കുക.

കുതിര്‍ക്കുക

കുതിര്‍ക്കുക

നഖത്തിലെ നിറം കളയുന്നതിന്‌ റിമൂവറില്‍ മുക്കിയ പഞ്ഞികൊണ്ട്‌ ഉരയ്‌ക്കാറുണ്ട്‌ നമ്മള്‍. എന്നാലിത്‌ നഖം ദുര്‍ബലമാകാന്‍ കാരണമാകും. അതിനാല്‍ റിമൂവറില്‍ മുക്കിയ പഞ്ഞി നഖത്തിന്‌ മുകളില്‍ കുറച്ച്‌ നേരം വച്ച്‌ പോളിഷ്‌ അലിയിക്കുക. അതിന്‌ ശേഷം സാവധാനം തുടച്ച്‌ കളയുക. നിറം വളരെ എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ ഇത്‌ സഹായിക്കും

English summary

7 Tested Tricks To Avoid Nail Breakage

Every woman dreams of having the well-maintained and stunning nails. Whether they are rounded or squared, they have to be flawless and luscious. But, this dream remains a dream for many as most of the women tend to break the nails while performing household work or even during clipping them improperly. Here, sharing with you some home tested tricks and tips on how you can avoid the breakage of nails.
X
Desktop Bottom Promotion