For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഷേവിംഗിനെക്കാള്‍ വാക്‌സിംഗിനുള്ള 10 ഗുണങ്ങള്‍

By Super
|

ശരീരത്തിലെ അനാവശ്യരോമം നീക്കം ചെയ്യുന്നതിന്‌ ഷേവിംഗ്‌ അപര്യാപ്‌തമാണ്‌. രോമവളര്‍ച്ചയുടെ വേഗത അനുസരിച്ച്‌ നിങ്ങള്‍ക്ക്‌ ചിലപ്പോള്‍ ദിവസവും ഷേവ്‌ ചെയ്യേണ്ടി വന്നേക്കാം. അനാവശ്യരോമം നീക്കം ചെയ്യുന്നതിന്‌ ഷേവിംഗിനെക്കാള്‍ ഫലപ്രദമായ മറ്റൊരു മാര്‍ഗ്ഗമുണ്ട്‌, വാക്‌സിംഗ്‌.

അനാവശ്യരോമം നീക്കുന്നതിന്‌ ബഹുഭൂരിപക്ഷം പേരും വാക്‌സിംഗ്‌ തിരഞ്ഞെടുക്കുന്നതിനുള്ള ചില കാരണങ്ങള്‍ ചുവടെ.


Wax

1. മുറിവേല്‍ക്കുമെന്ന പേടി വേണ്ട

നല്ല മൂര്‍ച്ചയുള്ള ബ്ലേഡ്‌ ഉപയോഗിച്ച്‌ ഷേവ്‌ ചെയ്യുമ്പോള്‍ മുറിവേല്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്‌. ശരീരം മുറിഞ്ഞ്‌ ചോരി പൊടിയുന്നത്‌ ആര്‍ക്കും ഇഷ്ടപ്പെടാന്‍ കഴിയില്ല. കഴുത്ത്‌, കക്ഷം, അടിവയര്‍ തുടങ്ങിയ ശരീരഭാഗങ്ങളില്‍ ഉണ്ടാകുന്ന മുറിവ്‌ ചിലപ്പോള്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. ഇത്തരം മുറിവുകളില്‍ അണുബാധ ഉണ്ടാകാനും സാധ്യതയേറെയാണ്‌.

2. രോമവളര്‍ച്ചയുടെ വേഗത കുറയ്‌ക്കും

രോമകൂപങ്ങളില്‍ നിന്ന്‌ രോമം പിഴുതെടുക്കുകയാണ്‌ വാക്‌സിംഗില്‍ ചെയ്യുന്നത്‌. അതിനാല്‍ ഇവ സാവാധാനം മാത്രമേ വളര്‍ന്ന്‌ വരുകയുള്ളൂ. അനാവശ്യരോമം ഒഴിവാക്കാന്‍ ദിവസവും ഷേവ്‌ ചെയ്യുന്ന ആളിന്‌ പോലും വാക്‌സിംഗ്‌ രണ്ട്‌ ആഴ്‌ചയിലൊരിക്കല്‍ ചെയ്‌താല്‍ മതിയാകും. പതിവായി ഷേവ്‌ ചെയ്യുന്നത്‌ ചര്‍മ്മത്തെ ദോഷകരമായി ബാധിക്കാന്‍ ഇടയുണ്ട്‌. ആ രീതിയില്‍ നോക്കിയാലും വാക്‌സിംഗാണ്‌ മെച്ചം.

3. രോമവളര്‍ച്ച കുറയ്‌ക്കും

വാക്‌സിംഗ്‌ ചെയ്യുന്നത്‌ തുടര്‍ന്നാല്‍, നീക്കിയ ഭാഗങ്ങളിലെ രോമത്തിന്റെ സാന്നിധ്യം വളരെയധികം കുറയും. എന്നാല്‍ ഷേവ്‌ ചെയ്യുന്നവരില്‍ രോമത്തിന്റെ വളര്‍ച്ച കൂടുകയാണ്‌ പതിവ്‌. ഇതിന്റെ നേരെ വിപരീത ഫലമാണ്‌ വാക്‌സിംഗിലൂടെ ലഭിക്കുന്നത്‌.

4. വേദന കുറഞ്ഞുവരും

വാക്‌സിംഗ്‌ എന്ന്‌ കേള്‍ക്കുമ്പോഴേ വേദനയാകും മനസ്സിലെത്തുക. രോമമുള്ള ഭാഗങ്ങളില്‍ ചൂട്‌ വാക്‌സ്‌ പുരട്ടിയശേഷം വലിച്ചിളക്കിയാണ്‌ രോമം നീക്കം ചെയ്യുന്നത്‌. അതുകൊണ്ട്‌ തന്നെ വാക്‌സിംഗ്‌ ചെയ്യുമ്പോള്‍ വേദന അനുഭവപ്പെടും. എന്നാല്‍ ഒന്ന്‌ രണ്ട്‌ തവണ കഴിയുമ്പോള്‍ വേദന കുറയാന്‍ തുടങ്ങും.

5. ചര്‍മ്മം മൃദുലമാക്കും

മോയ്‌സ്‌ചറൈസറോട്‌ കൂടിയ വാക്‌സുകള്‍ വിപണിയില്‍ ലഭ്യമാണ്‌. ഇവ രോമം നീക്കുന്നതിനൊപ്പം ചര്‍മ്മത്തെ മാര്‍ദ്ദവമുള്ളതാക്കുകയും ചെയ്യും. മോയ്‌സ്‌ചറൈസര്‍ ഇല്ലാത്ത വാക്‌സുകള്‍ ഉപയോഗിച്ചാല്‍ ഇതേ ഫലം ലഭിക്കും. രോമം പൂര്‍ണ്ണമായും നീക്കം ചെയ്യപ്പെടുന്നതോടെ ത്വക്കിന്‌ മാര്‍ദ്ദവം അനുഭവപ്പെടും. ഷേവ്‌ ചെയ്യുമ്പോള്‍ അവശേഷിക്കുന്ന പോലുള്ള രോമക്കുറ്റികള്‍ അവശേഷിക്കില്ലെന്ന്‌ അര്‍ത്ഥം.

6. വേഗത്തില്‍ ചെയ്യാം

ഷേവ്‌ ചെയ്യാന്‍ സമയം ആവശ്യമാണ്‌, പ്രത്യേകിച്ച്‌ അല്‍പ്പം ശ്രദ്ധിച്ച്‌ ചെയ്യേണ്ട സ്ഥലമാണെങ്കില്‍. ആര്‍ക്ക്‌ വേണമെങ്കിലും ഷേവ്‌ ചെയ്യാം. എന്നാല്‍ സുരക്ഷിതമായും വൃത്തിയായും ഷേവ്‌ ചെയ്യുക അത്ര എളുപ്പമല്ല.

7. മാലിന്യങ്ങള്‍ പുറത്ത്‌ പോകും

കാലിലെ രോമങ്ങള്‍ വാക്‌സ്‌ ചെയ്‌ത്‌ നീക്കം ചെയ്യുമ്പോള്‍ രോമകൂപങ്ങള്‍ തുറക്കപ്പെടും. ഇതുവഴി ചില ദ്രവങ്ങള്‍ ഒഴുകി വരാറുണ്ട്‌. ഇത്‌ നനഞ്ഞ തുണി ഉപയോഗിച്ച്‌ തുടച്ചു കളയുകയോ കഴുകുകയോ ചെയ്യുക. കോശങ്ങള്‍ ഈ സുഷിരങ്ങള്‍ അടയ്‌ക്കുന്നതോടെ സ്രവം പുറത്തേക്ക്‌ വരുന്നത്‌ നില്‍ക്കും.

8. ചര്‍മ്മത്തിന്‌ യോജിച്ച വാക്‌സ്‌

അലര്‍ജിയുള്ളവര്‍ പതിവായി ഷേവ്‌ ചെയ്യുന്നത്‌ വലിയ പ്രശ്‌നങ്ങളുണ്ടാക്കും. ഇത്തരക്കാര്‍ വാക്‌സിംഗ്‌ തിരഞ്ഞെടുക്കുകയാണെങ്കില്‍ അലര്‍ജിക്ക്‌ കാരണമാകാത്ത വാക്‌സുകള്‍ ഉപയോഗിക്കുക. സോയ്‌ അല്ലെങ്കില്‍ ഷുഗര്‍ അടിസ്ഥാനമായുള്ള വാക്‌സുകള്‍ അലര്‍ജി സാധ്യത കുറയ്‌ക്കും. ശരിയായ അളവില്‍ മാത്രം വാക്‌സ്‌ അടങ്ങിയിട്ടുള്ള വാക്‌സ്‌ പുരട്ടിയ തുണികളും (പ്രീ കോട്ടഡ്‌ വാക്‌സ്‌ ക്ലോത്ത്‌) അലര്‍ജിയുള്ളവര്‍ക്ക്‌ ഉപയോഗിക്കാവുന്നതാണ്‌.

9. സ്ഥിരമായി രോമം നീക്കാം

സ്ഥിരമായി രോമം നീക്കണമെങ്കില്‍ വര്‍ഷങ്ങളോളം വാക്‌സിംഗ്‌ ചെയ്യേണ്ടി വരും. ഓരോ തവണ വാക്‌സിംഗ്‌ ചെയ്യുമ്പോഴും രോമവളര്‍ച്ച കുറഞ്ഞു കൊണ്ടേയിരിക്കും. രോമവളര്‍ച്ച പരിപൂര്‍ണ്ണമായും നില്‍ക്കുന്ന അവസ്ഥയില്‍ എത്തിയില്ലെങ്കിലും നിങ്ങള്‍ക്ക്‌ അടിക്കടി വാക്‌സിംഗ്‌ ചെയ്യേണ്ടി വരില്ല. ആഴ്‌ചയിലൊരിക്കല്‍ വാക്‌സിംഗ്‌ ചെയ്‌തിരുന്നവര്‍ക്ക്‌ മൂന്നോ നാലോ ആഴ്‌ച കൂടുമ്പോഴേ വാക്‌സിംഗ്‌ ചെയ്യേണ്ടി വരൂവെന്ന്‌ സാരം. അണിഞ്ഞൊരുങ്ങാന്‍ ചെലവഴിക്കുന്ന സമയം കുറയ്‌ക്കണമെന്ന്‌ ആഗ്രഹിക്കുന്നവര്‍ക്ക്‌ ഇതൊരു അനുഗ്രഹമായിരിക്കും.

10. ഉള്ളിലേക്കുള്ള വളര്‍ച്ച തടയാം

ഷേവ്‌ ചെയ്യുമ്പോള്‍ ചര്‍മ്മത്തിന്റെ നിരപ്പിന്‌ വച്ചോ അല്‍പ്പം താഴെ വച്ചോ രോമങ്ങള്‍ മുറിച്ച്‌ മാറ്റുകയാണ്‌ ചെയ്യുന്നത്‌. ഇങ്ങനെ മുറിക്കുന്ന മുടിയുടെ അഗ്രം ചര്‍മ്മത്തിനകത്ത്‌ പെട്ട്‌ ഉള്ളിലേക്ക്‌ വളരാന്‍ സാധ്യതയുണ്ട്‌. വശങ്ങളിലേക്കോ വൃത്താകൃതിയിലോ മുടി ഇപ്രകാരം വളരാം. ഇതുമൂലം കഠിനമായ വേദന, അണുബാധ മുതലായവ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌. അടിവയര്‍, കഴുത്ത്‌ തുടങ്ങിയ ഭാഗങ്ങളിലാണ്‌ ഇത്‌ ഉണ്ടാകാന്‍ കൂടുതല്‍ സാധ്യത. വാക്‌സിംഗില്‍ രോമം വേരോടെ പിഴുത്‌ മാറ്റുന്നതിനാല്‍ പുതിയ രോമം വീണ്ടും രോമകൂപത്തില്‍ നിന്ന്‌ വളര്‍ന്ന്‌ വരുകയാണ്‌ ചെയ്യുന്നത്‌. അതുകൊണ്ട്‌ തന്നെ ആന്തരിക വളര്‍ച്ചയ്‌ക്കുള്ള സാധ്യത കുറയുന്നു.

English summary

10 Reasons To Wax Instead Of Shave

Shaving is a rather inefficient method of removing unwanted hair from the body. Depending on how fast your hair grows, you could end up shaving daily just to keep up with the growth. Fortunately, there is an alternative to shaving. Many people find waxing to be a better option for several reasons.
Story first published: Wednesday, August 13, 2014, 14:59 [IST]
X
Desktop Bottom Promotion