For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരികങ്ങളെ ശ്രദ്ധിക്കാം

By Super
|

പുരുഷ സൗന്ദര്യത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന വഹിക്കുന്ന ഭാഗമാണെങ്കിലും ഏറ്റവും കൂടുതല്‍ അവഗണിക്കപ്പെടുന്ന ഭാഗമാണ് കണ്‍പുരികങ്ങള്‍. മെട്രോ സെക്ഷ്വല്‍ യുവാക്കള്‍ ഒഴിച്ച് ബാക്കി ബഹുഭൂരിപക്ഷവും കണ്ണാടിക്ക് മുന്നിലോ സലൂണിലോ അധികസമയം ചെലവിടാന്‍ വിമുഖത കാണിക്കുന്നതാണ് ഇതിന് കാരണം.

കണ്‍പുരികത്തിന്‍െറ ആകൃതിയുടെ കട്ടിയുമെല്ലാം ഒരാളുടെ ലുക്കില്‍ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ടെന്ന കാര്യം വിസ്മരിക്കാവുന്നതല്ല. പുരുഷന്‍മാര്‍ പുരിക ഭംഗി കാത്തുസൂക്ഷിക്കുന്ന രീതി സ്ത്രീകളുടെതില്‍ നിന്ന് പാടെ വ്യത്യസ്തമാണ്. അനിയന്ത്രിതമായ വളരുന്ന രോമങ്ങള്‍ പിഴുതുമാറ്റിയ ശേഷം പുരികത്തിന് തനത് ഭംഗി വരുത്തുകയാണ് പുരുഷ ഭംഗിക്ക് മാറ്റുകൂട്ടാന്‍ ചെയ്യുന്ന കാര്യം. പുരികം മനോഹരമാക്കാന്‍ കണ്ണാടിക്ക് മുന്നില്‍ നില്‍ക്കും മുമ്പ് താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധയില്‍ വന്നാല്‍ നന്നായിരിക്കും;

റേസര്‍ ഉപയോഗിക്കരുത്

റേസര്‍ ഉപയോഗിക്കരുത്

പുരികം മനോഹരമാക്കാന്‍ റേസര്‍ ഉപയോഗിച്ച് വടിക്കുന്നത് ഗുരുതരമായ ഫലമാകും ഉണ്ടാക്കുക. അബദ്ധത്തില്‍ കൂടുതല്‍ രോമം നഷ്ടമാകാനാണ് പ്രഥമ സാധ്യത. ഇതേ തുടര്‍ന്ന് ഈ സ്ഥലത്ത് രോമം താടി രോമങ്ങള്‍ പോലെ കട്ടിയായും ഇടകലര്‍ന്നും വളരുന്നു. പുരിക രോമങ്ങള്‍ പ്രതീക്ഷിക്കാത്ത ദിശയിലേക്ക് വളരാനും കാരണമാകും. ചിലരില്‍ റേസറിന്‍െറ മുറിപ്പാടുകള്‍ വ്യക്തമായി തെളിഞ്ഞുകാണുകയും ചെയ്യും.

അക്ഷമ അരുത്

അക്ഷമ അരുത്

രോമം തിടുക്കത്തില്‍ നീക്കാതിരിക്കുക. തിടുക്കം കൂടിയാല്‍ ആവശ്യത്തിലധികം രോമം നഷ്ടമാകാനിടയുണ്ട്. സമയമെടുത്ത് ഓരോ രോമങ്ങള്‍ വീതം കളഞ്ഞുനോക്കൂ. നിങ്ങള്‍ ആഗ്രഹിച്ച രീതിയില്‍ പുരികത്തിലെ രോമങ്ങള്‍ നീക്കാം. ധൃതി കൂട്ടി ഉള്ളത് നഷ്ടപ്പെടുത്തരുത്. നഷ്ടമാകുന്നത് ഒരിക്കലും തിരിച്ച് കിട്ടില്ല.

നീണ്ട രോമങ്ങള്‍ പറിക്കരുത്

നീണ്ട രോമങ്ങള്‍ പറിക്കരുത്

നീണ്ട രോമങ്ങള്‍ പറിക്കുന്നത് ഒഴിവാക്കുക. കാടുപിടിച്ച അവസ്ഥ ഒഴിവാക്കാന്‍ അവ ചെറുതായി നീളം കുറക്കുക. ചെറിയ ചീപ്പ് ഉപയോഗിച്ച് പുരികത്തിലെ രോമങ്ങള്‍ മുകള്‍ ഭാഗത്തേക്ക് ചീകിയാല്‍ നീളമുള്ള രോമങ്ങള്‍ കണ്ടത്തൊം. ചെറിയ കത്രിക ഉപയോഗിച്ച് അവയുടെ നീളം കുറക്കാം.

ഒരുക്കം

ഒരുക്കം

രോമം പിഴുതുമാറ്റും മുമ്പോ വടിക്കുന്നതിന് മുമ്പോ ആ ഭാഗത്ത് അഴുക്കും എണ്ണമയവും ഇല്ളെന്ന് ഉറപ്പാക്കുക. ചെറുചൂടുള്ള വെള്ളത്തില്‍ മുഖം കഴുകിയാല്‍ മുഖ ഭാഗങ്ങള്‍ വൃത്തിയാവുകയും രോമകൂപങ്ങളുടെ ഭാഗം മൃദുവാകുകയും ചെയ്യും. വേദനയില്ലാതെ രോമങ്ങള്‍ നീക്കാന്‍ ഇതുവഴി കഴിയും.

നിലവാരമുള്ള സാധനങ്ങള്‍ ഉപയോഗിക്കുക

നിലവാരമുള്ള സാധനങ്ങള്‍ ഉപയോഗിക്കുക

ഉയര്‍ന്ന നിലവാരമുള്ള ചെറുചവണകളോ വാക്സുകളോ ഉപയോഗിക്കുക. കുറഞ്ഞ നിലവാരമുള്ള സാധനങ്ങള്‍ ഉപയോഗിച്ചാല്‍ തൊലിയില്‍ നിന്ന് രോമങ്ങള്‍ പുതുതായി ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് പുരികത്തെ നല്ല നിവാരത്തില്‍ കാത്തുസൂക്ഷിക്കാന്‍ നല്ല സാധനങ്ങള്‍ തന്നെ ഉപയോഗിക്കുക.

കൂട്ടുപുരികം മഹാ ബോറാണ്

കൂട്ടുപുരികം മഹാ ബോറാണ്

തികഞ്ഞ ബോറായിട്ടുള്ളതും കാണാന്‍ ഒരു രസവുമില്ലാത്തതാണ് കൂട്ടുപുരികങ്ങള്‍. അതുകൊണ്ട് തന്നെ നിങ്ങളുടെ മൂക്കിന് മുകളില്‍ വളര്‍ന്നുനില്‍ക്കുന്ന രോമങ്ങള്‍ ഉടന്‍ നീക്കുകയോ നീളം കുറക്കുകയോ ചെയ്യുക. കൂട്ടുപുരികങ്ങള്‍ ഉള്ളവര്‍ ചവണകള്‍ ഉപയോഗിച്ച് രോമം പറിക്കുകയോ വാക്സ് ചെയ്യുകയോ ചെയ്യുക. ഒരു കാരണവശാലും ഷേവ് ചെയ്യാതിരിക്കുക.

English summary

Dos Donts Of Eyebrow Maintenance

Eyebrows, by and large, remain the most neglected area in men’s grooming. Mostly, because we live in a society where men, who spend too much time in a salon, are always frowned upon.
X
Desktop Bottom Promotion