For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിറമുള്ള തിളങ്ങുന്ന ചര്‍മ്മത്തിന്‌

|

വിവിധ കാലാവസ്ഥകളിലൂടെയാണ്‌ നമ്മള്‍ കടന്നു പോകുന്നത്‌. വ്യത്യസ്‌ത കാലാവസ്ഥകള്‍ പെട്ടന്ന്‌ ബാധിക്കുന്നത്‌ ചര്‍മ്മത്തെയാണ്‌. നമ്മളില്‍ പലരും മുഖ ചര്‍മ്മത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കാറുണ്ട്‌. മുഖത്തിനൊപ്പം ശരീരത്തിലെ മറ്റുഭാഗങ്ങളിലെയും ചര്‍മ്മം മൃദുലവും തിളക്കമുള്ളതായി ഇരിക്കേണ്ടതുണ്ട്‌. ചര്‍മ്മത്തിന്റെ നിറം മങ്ങാതെ ജലാംശം നഷ്‌ടപെടാതെ കാത്തു സൂക്ഷിക്കുന്നതിന്‌ അല്‍പം ശ്രദ്ധ ആവശ്യമാണ്‌.

സ്വാഭാവിക നിറം നിലനിര്‍ത്തി ചര്‍മ്മത്തെ തിളക്കവും മൃദുലവുമാക്കുന്നതിന്‌ സഹായിക്കുന്ന പത്ത്‌ മാര്‍ഗങ്ങളിതാ

ബ്രഷ്‌

ബ്രഷ്‌

എല്ലാ ദിവസവും പ്രകൃതിദത്ത ബ്രഷ്‌ ഉപയോഗിച്ച്‌ ശരീരം വൃത്തിയാക്കുക. ഇത്‌ രക്തചക്രമണത്തെ ഉത്തേജിപ്പിക്കുന്നതിന്‌ പുറമെ സെല്ലുലൈറ്റിന്റെ സാന്നിദ്ധ്യം കുറയ്‌ക്കുകയും ചെയ്യും. അടിയിലുള്ള മൃദു ചര്‍മ്മം പ്രകടമാകുന്നതിന്‌ നശിച്ച ചര്‍മ്മ കോശങ്ങള്‍ നീക്കംചെയ്യണം.

കുളി

കുളി

ശരീരം ബ്രഷ്‌ ചെയ്‌തതിന്‌ ശേഷം സാധാരണ സ്‌ക്രബ്‌ ഉപയോഗിച്ച്‌ തേച്ച്‌ കുളിക്കുക. അതിന്‌ ശേഷം വെളിച്ചെണ്ണയും പഞ്ചസാരയും തേച്ച മിശ്രിതം ചര്‍മ്മത്തില്‍ പുരട്ടുക. ചര്‍മ്മത്തിന്‌ ഭംഗിയും സുഗന്ധവും നല്‍കുമിത്‌.

ബോഡി വാഷ്‌

ബോഡി വാഷ്‌

വിവിധ തരം ബോഡി വാഷുകള്‍ ഇന്ന്‌ ലഭ്യമാണ്‌. ചര്‍മ്മത്തിന്റെ നനവ്‌ നിലനിര്‍ത്താന്‍ ഇവ സഹായിക്കും. പലതിലും ആന്റി ഓക്‌സിഡന്റുകളും ചര്‍മ്മത്തിന്‌ നിറം നല്‍കുന്നതിനുള്ള ചേരുവകളും അടങ്ങിയിരിക്കും. ഇതില്‍ നിന്നും നിങ്ങളുടെ ചര്‍മ്മത്തിനാവശ്യമുള്ളത്‌ തിരഞ്ഞെടുക്കുക. ചര്‍മ്മത്തിന്റെ നനവ്‌ നിലനിര്‍ത്താനും നശിച്ച കോശം നീക്കം ചെയ്യാനും സഹായിക്കുന്ന ബോഡിവാഷുകള്‍ ഉണ്ട്‌.

നശിച്ച കോശം നീക്കം ചെയ്യുന്നതിന്‌ സഹായിക്കുന്ന ആല്‍ഫ ഹൈഡ്രോക്‌സി ആസിഡും ഗ്ലൈക്കോളിക്‌ ആസിഡും അടങ്ങിയ ബോഡി വാഷുകള്‍ ലഭ്യമാകും.

എണ്ണ

എണ്ണ

മോയിസ്‌ച്യൂറൈസ്‌ ചെയ്യുന്നതിന്‌ മുമ്പ്‌ എണ്ണ തേക്കുന്നത്‌ നല്ലതാണ്‌. ചര്‍മ്മത്തിന്‌ മുകളില്‍ എണ്ണ ഒരു പാളി തീര്‍ക്കും. ഇത്‌ നനവ്‌ നിലനിര്‍ത്താന്‍ സഹായിക്കും. ഇത്‌ എളുപ്പം ചെയ്യുന്നതിന്‌ നിങ്ങള്‍ക്കിഷ്‌ടമുള്ള എണ്ണ സ്‌പ്രേ ബോട്ടിലില്‍ ബാത്‌ റൂമില്‍ സൂക്ഷിക്കുക. കുളിച്ച്‌ തോര്‍ത്തിയതിന്‌ ശേഷം ഈ എണ്ണ സ്‌പ്രേചെയ്യുക.

തടിപ്പ്‌

തടിപ്പ്‌

ചര്‍മ്മത്തിലുണ്ടാകുന്ന തടിപ്പ്‌ നീക്കം ചെയ്യുന്നതിന്‌ മൂന്നു ദിവസത്തെ വയറ്‌ ശുദ്ധമാക്കല്‍ സഹായിക്കും. ഇത്‌ മൂലം ചര്‍മ്മത്തിന്‌ തിളക്കവും ലഭിക്കും. ശരീരത്തെ വിഷവിമുക്തമാക്കാനുള്ള നിരവധി പാനീയങ്ങള്‍ വിപണിയില്‍ ലഭ്യമാകും. കാപ്പി, മദ്യം, ഉപ്പ്‌ , പഞ്ചസാര എന്നിവ മൂന്ന്‌ ദിവസത്തേയ്‌ക്ക്‌ മാറ്റി നിര്‍ത്തണം. വയറിന്‌ നല്ല സുഖം അനുഭവപ്പെടുകയും ചെയ്യും.

സ്‌ട്രെച്ച്‌ മാര്‍ക്‌

സ്‌ട്രെച്ച്‌ മാര്‍ക്‌

സ്‌ട്രെച്‌ മാര്‍ക്കുകള്‍ക്ക്‌ പൂര്‍ണ പരിഹാരം നല്‍കാന്‍ ഒന്നിനും കഴിയില്ല. എന്നാല്‍, ധാരാളം വെള്ളം കുടിക്കുകയും സ്ഥിരമായി മോയ്‌ച്യൂറൈസ്‌ ചെയ്യുകയും ചെയ്യുന്നതിലോടെ ഇത്‌ വരുന്നത്‌ ഒരു പരിധി വരെ ഒഴിവാക്കാന്‍ കഴിയും. നിലവിലുള്ള സ്‌ട്രെച്ച്‌ മാര്‍ക്കുകളുടെ നിറം കുറയ്‌ക്കാന്‍ റെറ്റിനോള്‍ ഉത്‌പന്നങ്ങള്‍ പരീക്ഷിച്ചു നോക്കുക. കോശ വളര്‍ച്ചയും കൊളാജന്‍ ഉത്‌പാദനവും കൂട്ടാന്‍ ഇവ സഹായിക്കും. നിങ്ങള്‍ക്ക്‌ സ്‌ട്രെച്ച്‌ മാര്‍ക്ക്‌ ഉണ്ടെങ്കില്‍ ഇവയ്‌ക്ക്‌ മേല്‍ സണ്‍സ്‌ക്രീന്‍ പുരട്ടുക അല്ലെങ്കില്‍ ഇത്‌ ഇരുണ്ട്‌ കൂടുതല്‍ കട്ടിയുള്ളതാവും.

സെല്ലുലൈറ്റ്‌

സെല്ലുലൈറ്റ്‌

സെല്ലുലൈറ്റിനെ പ്രതിരോധിക്കുന്നതിന്‌ ഇത്‌ കാണപ്പെടുന്ന സ്ഥലത്ത്‌ ദിവസവും ഏതെങ്കിലും സെറം പുരട്ടുക. ഇത്‌ ഉണ്ടാകുന്ന തുട, വയര്‍, പുറം പോലുള്ള ഭാഗത്ത്‌ വൃത്താകൃതിയില്‍ വേണം സെറം പുരട്ടേണ്ടത്‌്‌.ഇങ്ങനെ ചെയ്‌താല്‍ നല്ല ഫലം ലഭിക്കും

മോയ്‌സ്‌ച്യൂറൈസര്‍

മോയ്‌സ്‌ച്യൂറൈസര്‍

കൊളാജന്‍ , ഇലാസ്റ്റിന്‍ തുടങ്ങി ചര്‍മ്മത്തിന്‌ നിറം നല്‍കുന്ന ചേരുവകള്‍ അടങ്ങിയിട്ടുള്ള മോയ്‌ച്യൂറൈസര്‍ ഉപയോഗിക്കുക. ജെര്‍ജെന്‍ നാച്യൂറല്‍ ഗ്ലോ പോലുള്ളതില്‍ ചര്‍മ്മത്തിന്റെ നിറം നിലനിര്‍ത്താനുള്ള ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്‌.

സണ്‍ സ്‌ക്രീന്‍

സണ്‍ സ്‌ക്രീന്‍

എല്ലാ ദിവസവും സണ്‍സ്‌ക്രീന്‍ പുരട്ടുക. പലരും ദിവസവും മുഖത്ത്‌ സണ്‍സ്‌ക്രീന്‍ പുരട്ടാറുണ്ട്‌. എന്നാല്‍ ശരീരത്തില്‍ പുരട്ടാറില്ല. കുറഞ്ഞത്‌ ഒരു എസ്‌പിഎഫ്‌15 മോയ്‌ച്യൂറൈസര്‍ എങ്കിലും ശരീരത്ത്‌ ദിവസവും പുരട്ടുക. ആവശ്യമെങ്കില്‍ കൂടുതല്‍ പ്രാവശ്യം ഉപയോഗിക്കാം. ദീര്‍ഘകാലയളവില്‍ ചര്‍മ്മത്തിന്‌ ഇത്‌ സംരക്ഷണം നല്‍കും. പ്രത്യേകിച്ച്‌ ചൂടു കൂടിയ പ്രദേശത്താണ്‌ നിങ്ങള്‍ താമസിക്കുന്നതെങ്കില്‍.

അവസാന മിനുക്കുപണി

അവസാന മിനുക്കുപണി

ചര്‍മ്മത്തിന്‌ വെണ്‍മയും തിളക്കവും നല്‍കുന്ന ശരീര വര്‍ണം പരീക്ഷിക്കുക. ചര്‍മ്മത്തിന്‌ അല്‍പം നിറം നല്‍കുന്നത്‌ പേശികളുടെ വര്‍ണം വ്യക്തമാക്കാന്‍ സഹായിക്കും. തിളക്കം നല്‍കുന്നതിലൂടെ ചര്‍മ്മം മിനുസവും ആരോഗ്യവുമുള്ളതാണന്ന്‌ തോന്നിപ്പിക്കും.

English summary

How You Get Good Skin

Beautiful and smooth skin is a gift. But rather than a gift, it is the result of proper skincare,
Story first published: Saturday, November 9, 2013, 17:48 [IST]
X
Desktop Bottom Promotion