For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷന്മാരുടെ ശരീര രോമം നീക്കാന്‍

By Super
|

ഒരുകാലത്ത്‌ ശരീരത്തെ രോമം കളയുക എന്നത്‌ സ്‌ത്രീകളുടെ മാത്രം പ്രവര്‍ത്തിയായിരുന്നു. എന്നാലിപ്പോള്‍ പുരുഷന്‍മാരും സ്‌ത്രീകളുടെ പാത പിന്തുടര്‍ന്നു തുടങ്ങിയിട്ടുണ്ട്‌. നീന്തല്‍ താരങ്ങളും കായിക താരങ്ങളും മാത്രമല്ല ശരീരകാന്തി ആഗ്രഹിക്കുന്ന പുരുഷന്‍മാരൊക്കെയും ശരീരത്തിലെ അധിക രോമം കളയാന്‍ ആഗ്രഹിക്കുന്നവരാണ്‌. പുരുഷന്‍മാര്‍ക്ക്‌ പലപ്പോഴും ശരീരത്തിലെ രോമങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യേണ്ട ആവശ്യമില്ല . മറിച്ച്‌ പുറം, നെഞ്ച്‌, കൈ എന്നിവടങ്ങളില്‍ കട്ടിയായി കാണപ്പെടുന്ന രോമത്തിന്റെ കനം കുറച്ചാല്‍ മതിയാകും. രോമം കളഞ്ഞ്‌ തിളങ്ങുന്ന ചര്‍മ്മം പുരുഷന്‍മാര്‍ക്കും സ്വന്തമാക്കാന്‍ നിരവധി വിദ്യകളിപ്പോഴുണ്ട്‌.

പുരുഷന്‍മാരുടെ ശരീരത്തിലെ രോമം കളയാനുള്ള 6 വഴികള്‍

വാക്‌സിങ്‌ അല്ലങ്കില്‍ ഷുഗറിങ്‌

വാക്‌സിങ്‌ അല്ലങ്കില്‍ ഷുഗറിങ്‌

രോമം കളയുക എന്നു പറയുമ്പോള്‍ തന്നെ ആദ്യം മനസ്സില്‍ വരുന്ന മാര്‍ഗ്ഗം വാക്‌സിങ്‌ ആണ്‌. അല്‍പം വേദനിക്കുമെങ്കിലും രോമത്തെ വേരോടെ നീക്കം ചെയ്യാനുള്ള ഏറ്റവും നല്ല മാര്‍ഗം വാക്‌സിങ്ങാണ്‌. ഇതിനാദ്യം ചെയ്യേണ്ടത്‌ രോമം കളയേണ്ട ഭാഗത്ത്‌ ചൂട്‌ വാക്‌സ്‌ പുരട്ടുക . അതിന്‌ ശേഷം അതിനുമുകളിലൊരു തുണികഷ്‌ണം ഇട്ട്‌ പെട്ടന്ന്‌ തുടച്ച്‌ വലിച്ചെടുക്കുക. വാക്‌സിങ്‌ പോലെ തന്നെയാണ്‌ ഷുഗറിങ്ങും. ഇതില്‍ പഞ്ചസാര, നാരങ്ങ , വെള്ളം , സിട്രിക്‌ ആസിഡ്‌ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ഷുഗര്‍ പേസ്റ്റ്‌ മാത്രമാണ്‌ ഉപയോഗിക്കുന്നത്‌. പതിവായി ഉപയോഗിക്കുന്നതോടെ രോമത്തിന്റെ കട്ടി കുറയുകയും വേരുകള്‍ ദുര്‍ബലമാവുകയും ചെയ്യും.

ഷേവിങ്‌

ഷേവിങ്‌

സ്ഥിരമായി ഷേവ്‌ ചെയ്യുന്നവരാണ്‌ പുരുഷന്‍മാരിലേറെപ്പേരും. ശരീരത്തിലെ രോമം നീക്കം ചെയ്യാനുള്ള ഏറ്റവും എളുപ്പം വഴികളിലൊന്ന്‌ ഷേവിങ്‌ ആണ്‌. ശരീരത്തിലെ ഏത്‌ ഭാഗത്തെയും രോമം ഷേവിങ്‌ ക്രീം പുരട്ടിയിട്ട്‌ റേസര്‍ വച്ച്‌ ഷേവ്‌ ചെയ്‌ത്‌ കളയാം. രോമം കളയേണ്ട ഭാഗത്ത്‌ ചൂടുവെള്ളം കൊണ്ട്‌ കഴുകിയിട്ട്‌ ഷേവ്‌ ചെയ്‌താല്‍ ചെറുസുഷിരങ്ങള്‍ തുറന്ന്‌ രോമകൂപങ്ങള്‍ ഉയര്‍ന്നു നില്‍ക്കും.ഗുണനിലവാരമുള്ള റേസറും ഷേവിങ്‌ ക്രീമും വേണം ഷേവ്‌ ചെയ്യാന്‍ ഉപയോഗിക്കാന്‍. രോമം വളര്‍ന്നു നില്‍ക്കുന്ന വശത്തേയ്‌ക്കാണ്‌ ഷേവ്‌ ചെയ്യേണ്ടത്‌.

ഇലക്‌ട്രിക്‌ ട്രിമ്മിങ്‌

ഇലക്‌ട്രിക്‌ ട്രിമ്മിങ്‌

ശരീരത്തിലെ രോമം കളയാന്‍ തുടങ്ങിയിട്ടേയുള്ളുവെങ്കില്‍ ഇലക്‌ട്രിക്കല്‍ ട്രിമ്മറുകള്‍ ഉപയോഗിക്കാം. ഇവ വളരെ സുരക്ഷിതമാണ്‌. റേസര്‍ പോലെ അസസ്വസ്ഥത ഉണ്ടാക്കുകയുമില്ല. രോമങ്ങളുടെ നീളം കുറയ്‌ക്കാന്‍ ഇത്‌ നിങ്ങളെ സഹായിക്കും. ഇത്‌ രോമം പൂര്‍ണമായി കളയിലെങ്കിലും അവയുടെ കനം കുറയ്‌ക്കാന്‍ സഹായിക്കും.ലോലമായ ചര്‍മ്മമുള്ളവര്‍ക്ക്‌ ഇലക്‌ട്രിക്‌ ട്രിമ്മിങ്ങാണ്‌ നല്ല മാര്‍ഗ്ഗം

രോമം കളയുന്ന ക്രീം

രോമം കളയുന്ന ക്രീം

ശരീരത്തില്‍ അമിതമായി വളരുന്ന രോമം കളയാനുള്ള വേദന രഹിത മാര്‍ഗ്ഗമാണ്‌ ക്രീമുകള്‍. രോമം കളയേണ്ട ഭാഗത്ത്‌ 10-15 മിനുട്ടത്തേയ്‌ക്ക്‌ ക്രീം പുരട്ടുക. ഇതോടെ രോമത്തിന്റെ പ്രോട്ടീന്‍ ഘടന ലയിക്കും അതിനാല്‍ വേരോടെ നീക്കം ചെയ്യാന്‍ എളുപ്പമായിരിക്കും. ഇത്തരം ഉത്‌പന്നങ്ങള്‍ ചിലപ്പോള്‍ ചര്‍മ്മത്തെ പരുക്കനാക്കും. കട്ടി കൂടിയ ഇരുണ്ട രോമത്തില്‍ ചിലപ്പോഴിത്‌ പ്രവര്‍ത്തിച്ചില്ലന്നും വരും. ക്രീം ഉപയോഗിക്കാനായി പറഞ്ഞിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാം പാലിക്കാന്‍ ശ്രദ്ധിക്കണം. കൈയ്യിലോ മറ്റോ ചെറുതായി ഉപയോഗിച്ച്‌ നോക്കി അലര്‍ജി പ്രശ്‌നങ്ങള്‍ ഒന്നുമില്ല എന്ന്‌ ഉറപ്പ്‌ വരുത്തിയിട്ടെ ഇത്തരം ക്രീമുകള്‍ ശരീരത്തിന്റെ മറ്റ്‌ ഭാഗങ്ങളില്‍ കൂടുതലായി ഉപയോഗിക്കാവു.

ലേസര്‍ ചികിത്സ

ലേസര്‍ ചികിത്സ

എഫ്‌ഡിഎ അംഗീകരിച്ചിട്ടുള്ള ലേസര്‍ ചികിത്സയില്‍ ലേസര്‍ രശ്‌മി ഉപയോഗിച്ച്‌ രോമ കൂപത്തെ ചൂടാക്കി നിഷ്‌ക്രിയ അവസ്ഥയിലാക്കുകയാണ്‌ ചെയ്യുന്നത്‌. ചര്‍മ്മത്തിന്റെ നിറത്തിനും രോമത്തിന്റെ നിറത്തിനും അനുസരിച്ചായിരിക്കും ഫലം ഉണ്ടാവുക. അതുകൊണ്ട്‌ ലേസര്‍ ചിക്തസ ചെയ്‌താല്‍ നിങ്ങള്‍ക്ക്‌ ഫലം ഉണ്ടാകുമോ എന്ന്‌ വിലയിരുത്തുകയാണ്‌ ആദ്യം വേണ്ടത്‌. രോമം ശ്വാശ്വതമായി കുറയ്‌ക്കാന്‍ ലേസര്‍ ചികിത്സ സഹായിക്കുമെങ്കിലും ഇത്‌ വളരെ ചെലവേറിയതാണ്‌.രോമം കളയാനുള്ള വിദ്യകളില്‍ മുന്‍ നിരയിലുള്ളത്‌ ലേസര്‍ ചികിത്സയാണ്‌. രോമം പൂര്‍ണമായി നീക്കം ചെയ്യേണ്ട ഒരു ഭാഗം പുറമാണ്‌. മറ്റ്‌ ശരീരഭാഗങ്ങളിലെ രോമം പൂര്‍ണമായി നീക്കേണ്ടി വരില്ല. ഇത്തരം സന്ദര്‍ഭത്തില്‍ വാക്‌സിങ്ങാണ്‌ നല്ല മാര്‍ഗം.

ഇലക്‌ട്രോളിസിസ്‌

ഇലക്‌ട്രോളിസിസ്‌

ഓരോ രോമത്തിന്റെ വേരിലേക്കും വളരെ കനം കുറഞ്ഞ സൂചി കയറ്റി ചെറിയ അളവില്‍ വൈദ്യുതി കയറ്റി വിട്ട്‌ രോമം വളരാതിരിക്കാന്‍ കോശങ്ങളെ നശിപ്പിക്കുന്ന രീതിയാണിത്‌. ഒരിക്കല്‍ കോശം നശിച്ചാല്‍ പിന്നീടൊരിക്കലും രോമം വളരില്ല. സ്ഥിരമായിട്ടുള്ള ഫലമാണിത്‌ നല്‍കുന്നത്‌. പക്ഷെ ഓരോരുത്തര്‍ക്കും ഉണ്ടാകുന്ന ഫലം വ്യത്യസ്‌തമായിരിക്കും. പുരികം, കഴുത്തിന്റെ പുറക്‌ വശത്തുള്ള രോമം, ശരീരത്തിലങ്ങുമിങ്ങുമായുള്ള രോമം എന്നിവ കളായന്‍ ഈ മാര്‍ഗം സ്വീകരിക്കാം. ഇത്‌ വളരെ ചിലവേറിയതും സമയം കൂടുതലെടുക്കുന്നതുമാണ്‌. ശരീരത്തിലെ രോമം പൂര്‍ണമായി നീക്കം ചെയ്യാന്‍ ചിലപ്പോള്‍ ഒരു വര്‍ഷം വരെ എടുത്തേക്കും.

English summary

Body Hair Removal Techniques Men

Once upon a time, hair removal was strictly a female activity. Unless you are a swimmer, athlete or a body builder, then chances are that your body hair is untouched. Well, not anymore!
Story first published: Saturday, September 7, 2013, 20:05 [IST]
X
Desktop Bottom Promotion