For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചായ നല്‍കും സൗന്ദര്യം!!

By Super
|

ചായ പലര്‍ക്കും ഊര്‍ജ്ജസ്വലത നല്‍കുന്ന മികച്ച മരുന്നാണ്‌.ചായയും കാപ്പിയും കുടിക്കുന്നത്‌ ആരോഗ്യത്തിന്‌ നല്ലതല്ലെന്ന്‌ പറയുമെങ്കിലും ഗ്രീന്‍ ടീ, ബ്ലാക്‌ ടീ പോലുള്ള ചില വ്യത്യസ്‌ത ചായകള്‍ ആരോഗ്യത്തിന്‌ ഗുണങ്ങളും നല്‍കും.

എന്നാല്‍,ചായ ചര്‍മ്മത്തിനും സൗന്ദര്യത്തിനും നല്ലതാണന്ന്‌ നിങ്ങള്‍ക്ക്‌ അറിയാമോ?

കണ്ണിന്‌ താഴെ വരുന്ന കറുപ്പ്‌ നിറം കുറയ്‌ക്കാനും മുടിക്ക്‌ തിളക്കം നല്‍കാനും സഹായിക്കുന്ന ചായ നിങ്ങളുടെ അഴകിന്റെ മാറ്റ്‌ കൂട്ടും.

നിങ്ങളൊരു ചായ പ്രേമിയാണെങ്കില്‍ ചായയെ കൂടുതല്‍ ഇഷ്ടപെടാനുള്ള നിരവധി കാരണങ്ങള്‍ ഇനിയുമുണ്ട്‌. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ നിങ്ങള്‍ക്ക്‌ കൂടുതല്‍ ആകര്‍ഷണീയത നല്‍കും.

1.ചര്‍മ്മം

1.ചര്‍മ്മം

വരണ്ട ചര്‍മ്മമാണ്‌ നിങ്ങളെ വിഷമിപ്പിക്കുന്നതെങ്കില്‍ അല്‍പം തണുത്ത ഗ്രീന്‍ ടീ മുഖത്തൊഴിക്കുക. ഇത്‌ ഉന്മേഷം നല്‍കുകയും മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും ചെയ്യും. കൂടാതെ ചര്‍മ്മത്തിന്‌ നേര്‍ത്ത തിളക്കവും ലഭിക്കും.

2. കണ്ണ്‌

2. കണ്ണ്‌

ഉപയോഗിച്ച്‌ കഴിഞ്ഞ ടീബാഗ്‌ വലിച്ചെറിയരുത്‌.ഇവ ഫ്രിഡ്‌ജില്‍ വച്ച്‌ തണുപ്പിച്ച ശേഷം കണ്ണുകള്‍ക്ക്‌ താഴെ വയ്‌ക്കുക. കണ്ണുകള്‍ക്ക്‌ താഴെ ഉണ്ടാകുന്ന കറുപ്പ്‌ നിറം കുറയ്‌ക്കാനും കണ്ണിനടിയിലെ തടിപ്പ്‌ ഇല്ലാതാക്കാനും ഇവ നല്ല മരുന്നാണ്‌. ചായയില്‍ അടങ്ങിയിട്ടുള്ള കഫീന്‍ കണ്ണുകള്‍ക്ക്‌ താഴെയുള്ള രക്ത ധമനികള്‍ ചുരുക്കുകയും തടിപ്പ്‌ ഇല്ലാതാക്കുകയും ചെയ്യും.

3.മുടി

3.മുടി

മുടിയഴകിന്‌ ചായ വളരെ മികച്ചതാണ്‌. ബ്ലാക്‌ ടീയോ ഗ്രീന്‍ ടീയോ ഉപയോഗിച്ച്‌ മുടി കഴുകുക. ബ്ലാക്‌ ടീ മുടി പൊട്ടുന്നത്‌ തടയുകയും ഗ്രീന്‍ ടീ മുടിയുടെ വളര്‍ച്ച കൂട്ടുകയും ചെയ്യും. തണുത്ത ചായ താലയില്‍ ഒഴിച്ചിട്ട്‌ പത്ത്‌ മിനുട്ടിരിക്കുക. ഇതിന്‌ ശേഷം ഷാാമ്പുവും കണ്ടീഷണറുമുപയോഗിച്ച്‌ മുടി കഴുകുക.

4. കാല്‍ നാറ്റം

4. കാല്‍ നാറ്റം

കാലുകള്‍ക്ക്‌ നാറ്റം അനുഭവപെടാറുണ്ടോ? സുഗന്ധ ലേപനങ്ങള്‍ പുരട്ടുന്നതിന്‌ പകരം ചൂട്‌ ബ്ലാക്‌ ടീ ഉപയോഗിച്ചുണ്ടാക്കുന്ന ലായിനിയില്‍ കാല്‍ മുക്കി വയ്‌ക്കുക. ചായ ആന്റി-ബാക്ടീരിയല്‍ ആയതിനാല്‍ കാല്‍ വിയര്‍ക്കുന്നത്‌ നിര്‍ത്തുകയും മണം കുറയ്‌ക്കുകയും ചെയ്യും. കാലുകളിലെ സുഷിരങ്ങള്‍ ഇവ അടയ്‌ക്കുകയും ചെയ്യും.

5. ഷേവിങിന്‌ ശേഷം

5. ഷേവിങിന്‌ ശേഷം

ഷേവ്‌ ചെയ്‌തതിന്‌ ശേഷം ചര്‍മ്മത്തിന്‌ അസ്വസ്ഥതയും ചുവപ്പും ഉണ്ടാകാറുണ്ടോ? എങ്കില്‍ ഇതുള്ള ഭാഗത്ത്‌ തണുത്ത ബ്ലാക്‌ ടീ ബാഗ്‌ വയ്‌ക്കുന്നത്‌ ചര്‍മ്മത്തിന്‌ ആശ്വാസം നല്‍കും

English summary

5 best beauty benefits of tea

Tea is the best medicine for many people to get energetic. Althoughtea and coffee consumption are considered to be bad for health, some tea varieties like green tea and black tea has healthy effects also.
Story first published: Thursday, December 12, 2013, 15:38 [IST]
X
Desktop Bottom Promotion