Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

നെയില്‍ പോളീഷ്‌ ഉപയോഗിക്കുമ്പോള്‍

Updated: Thursday, March 28, 2013, 12:26 [IST]

 

നെയില്‍ പൊളീഷ്‌ ഉപയോഗിക്കുന്നത്‌ നഖങ്ങളുടെ സൗന്ദര്യം വര്‍ധിപ്പിക്കും. എന്നാല്‍ ഇവ കളയുക പുതിയതിടുകയും ചെയ്യുന്നത്‌ പതിവായി ചെയ്‌തുകൊണ്ടിരുന്നാല്‍ നഖങ്ങള്‍ക്ക്‌ ബലക്ഷയം നിറംമങ്ങല്‍ എന്നിവയുണ്ടാകും. നമ്മളുപയോഗിക്കുന്ന സൗന്ദര്യ വര്‍ധകവസ്‌തുക്കളില്‍ വിഷമയമായതാണ്‌ നയില്‍പൊളീഷ്‌ എന്ന്‌ പറയാറുണ്ട്‌.

പതിവായി ഉപയോഗിക്കുമ്പോള്‍ ഇതിലടങ്ങിയ വീര്യമേറിയ രാസവസ്‌തുക്കള്‍ നെയില്‍ബെഡും(നഖങ്ങള്‍ക്കടിയിലുള്ള മാംസഭാഗം) നഖവുമായി ബന്ധപ്പെടുന്ന ഭാഗത്തെ കലകള്‍ നശിച്ചുപോകാനിടവരുത്തുകയും ചെയ്യും. അതിനാല്‍ ചിലപ്പോഴെങ്കിലും നയില്‍പൊളീഷ്‌ ഉപയോഗിക്കാതെ നഖങ്ങളെ വെറുതെ വിടുക. നയില്‍പൊളീഷ്‌ റിമൂവറും ഇതേ പ്രശ്‌നങ്ങളുണ്ടാക്കും. ഓരോ തവണ റിമൂവര്‍ ഉപയോഗച്ച്‌ കഴിഞ്ഞാലും നഖങ്ങള്‍ കഴുകി വൃത്തിയാക്കുക.

മാനിക്യുറും പെഡിക്യുറും സ്വയം ചെയ്യാം

ആഴ്‌ചയില്‍ ഒരു ദിവസമെങ്കിലും കാല്‍നഖങ്ങളും കൈ നഖങ്ങളും വൃത്തിയാക്കാം. ഒരു പാത്രത്തില്‍ ഉളം ചൂടുവെള്ളം എടുത്ത്‌ അതില്‍ ഏതെങ്കിലും ഷാംപൂവും നാരങ്ങാനീരും ചേര്‍ക്കുക. കൈകാലുകള്‍ ഇവയില്‍ 15 മിനിറ്റുനേരം മുക്കിവയ്‌ക്കുക.

പിന്നീട്‌ പ്യൂമിക്‌ സ്റ്റോണ്‍ കൊണ്ട്‌ കാല്‍പാദത്തിന്റെ വശങ്ങളും അടിഭാഗവും നന്നായി ഉറച്ച്‌ വൃത്തിയാക്കുക. പഴയ ടൂത്ത്‌ ബ്രഷ്‌ ഉപയോഗിച്ച്‌ നഖങ്ങളും വൃത്തിയാക്കാം. വൃത്തിയാക്കിക്കഴിഞ്ഞ്‌ നന്നായി തുടച്ചുണക്കി ഏതെങ്കിലും ക്രീം പുരട്ടുക.

വീര്യം കൂടിയ ഡിറ്റര്‍ജന്റുകള്‍, ഡിഷ്‌ ക്ലീനറുകള്‍ എന്നിവ നിങ്ങളുടെ നഖങ്ങളെ വരണ്ടതാക്കിമാറ്റും. ഇത്തരം ജോലികള്‍ ചെയ്യുമ്പോള്‍ കയ്യുറകള്‍ ഉപയോഗിക്കുക.

നഖങ്ങളുടെ ആരോഗ്യത്തിനായി ഭക്ഷണക്രമത്തിലും ശ്രദ്ധിയ്‌ക്കുക കാല്‍സ്യം മറ്റ്‌ ധാതുക്കള്‍ എന്നിവയുള്‍പ്പെടുന്ന വസ്‌തുക്കള്‍ നന്നായി കഴിയ്‌ക്കുക പഴങ്ങള്‍ കഴിയ്‌ക്കുന്നതിനൊപ്പം വേവിയ്‌ക്കാത്ത പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ബ്രൊക്കോളി, സവോള, മത്സ്യം എന്നിവകൂടുതല്‍ കഴിയ്‌ക്കുന്നതും നഖങ്ങളെ ആരോഗ്യമുള്ളതാക്കും.

Topics: beauty
Story first published:  Monday, October 13, 2008, 15:48 [IST]
Subscribe Newsletter