For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടില്‍ നിന്ന് ഫേസ് ബ്ലീച് ഉണ്ടാക്കാം

By Sruthi K M
|

എല്ലാവര്‍ക്കും നല്ല നിറവും സൗന്ദര്യവും വേണം. ഏത് നിറമാണ് മുഖത്തിന് കൂടുതല്‍ ഭംഗി കൊടുക്കുക എന്നാണ് എല്ലാവരും നോക്കുന്നത്. അതിനായി വിവിധ തരത്തിലുള്ള ക്രീമുകളും ഫേസ് ബ്ലിചുകളും ഉപയോഗിക്കുകയും ചെയ്യുന്നു. പക്ഷെ അത്തരം കെമിക്കല്‍സ് അടങ്ങിയ ബ്ലീചുകള്‍ നിങ്ങളുടെ ഉള്ള നിറം മങ്ങാനും കാരണമാകുന്നില്ലേ. മുഖത്ത് എന്തെങ്കിലും ചെയ്യാതെ പുറത്ത് പോകാനും മടിയാണ്.

അപ്പോള്‍ എന്താണ് ഇതിനൊരു പ്രതിവിധി. നിങ്ങളുടെ ചര്‍മങ്ങളെ സംരക്ഷിക്കുന്ന ക്രീമുകളും ഫേസ് ബ്ലീചുകളും നിങ്ങള്‍ക്കു തന്ന ഉണ്ടാക്കിയെടുക്കാം. നൂറുശതമാനം പ്രകൃതിദത്തമായ ഫേസ് ബ്ലീചുകള്‍ വീട്ടില്‍ നിന്നു ഉണ്ടാക്കുന്നതല്ലേ നല്ലത്. അതുണ്ടാക്കുന്നത് എങ്ങനെ എന്നു പറഞ്ഞാല്‍ നിങ്ങള്‍ ഇനി ആ വഴി തിരഞ്ഞെടുക്കുമല്ലോ. സൗന്ദര്യ വിപണിയില്‍ സുലഭമായ അത്തരം സൗന്ദര്യവസ്തുക്കള്‍ ഉപയോഗിക്കുന്നതിനും നല്ലതല്ലേ വീട്ടില്‍ നിന്നും ഉണ്ടാക്കുന്നത്. എങ്ങനെയാണ് ഫേസ് ബ്ലീച് ക്രീമുകള്‍ ഉണ്ടാക്കുന്നത്.. നോക്കാം..

വീട്ടില്‍ നിന്ന് ഫേസ് ബ്ലീച് ഉണ്ടാക്കാം

വീട്ടില്‍ നിന്ന് ഫേസ് ബ്ലീച് ഉണ്ടാക്കാം

തിളപ്പിച്ച പാലിന്റെ പാട എടുക്കുക. അതിലേക്ക് കുറച്ച് മഞ്ഞള്‍ പൊടിയും, ചെറുനാരങ്ങ നീരും ചേര്‍ത്ത് കൈ കൊണ്ട് നന്നായി യോജിപ്പിക്കാം. അങ്ങനെ ഫേസ് ബ്ലീച് ക്രീം തയ്യാര്‍. ഇത് നിങ്ങളുടെ മുഖത്ത് പുരട്ടാം. നിങ്ങളുടെ കൈകള്‍ ഉപയോഗിച്ച് വട്ടത്തില്‍ മസാജ് ചെയ്യാം. പത്ത് മിനിട്ടിനുശേഷം കഴുകി കളയാം. എന്നിട്ട് നിങ്ങള്‍ക്ക് വന്ന വ്യത്യാസം നോക്കൂ.

വീട്ടില്‍ നിന്ന് ഫേസ് ബ്ലീച് ഉണ്ടാക്കാം

വീട്ടില്‍ നിന്ന് ഫേസ് ബ്ലീച് ഉണ്ടാക്കാം

കുറച്ച് മഞ്ഞള്‍പൊടി എടുക്കുക. അതിലേക്ക് ചെറുനാരങ്ങ നീരും, റോസ് വാട്ടറും ചേര്‍ത്ത് യോജിപ്പിക്കാം. ഇത് നിങ്ങളുടെ മുഖത്ത് തേക്കാം. ഉണങ്ങി കഴിഞ്ഞാല്‍ ചെറു ചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയാം.

വീട്ടില്‍ നിന്ന് ഫേസ് ബ്ലീച് ഉണ്ടാക്കാം

വീട്ടില്‍ നിന്ന് ഫേസ് ബ്ലീച് ഉണ്ടാക്കാം

രണ്ടു ടീസ്പൂണ്‍ പാലും, ഒരു ടീസ്പൂണ്‍ ചെറുനാരങ്ങ നീരും എടുക്കുക. ഇത് രണ്ടും യോജിപ്പിച്ച് മുഖത്ത് പുരട്ടാം. ഉണങ്ങി കഴിഞ്ഞാല്‍ ചെറു ചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയാം.

ഒലിവ് ഓയിലും പഞ്ചസാരയും

ഒലിവ് ഓയിലും പഞ്ചസാരയും

പഞ്ചസാരയില്‍ ഒലിവ് ഓയില്‍ ചേര്‍ത്ത് ഫ്‌സ് ബ്ലിച് ക്രീം ഉണ്ടാക്കാം. എന്നിട്ട് ഈ മിശ്രിതം മുഖത്ത് സ്‌ക്രബ് ചെയ്യാം. നല്ല തിളക്കമാര്‍ന്ന മുഖകാന്തി സ്വന്തമാക്കാം.

ഓറഞ്ച് തൊലിയും, പാല്‍ ക്രീമും

ഓറഞ്ച് തൊലിയും, പാല്‍ ക്രീമും

സിട്രസ് ധാരാളം അടങ്ങിയ പഴവര്‍ഗങ്ങളും പച്ചക്കറികളും ഉപയോഗിച്ചും ഫേസ് ബ്ലീച് ക്രീം ഉണ്ടാക്കാം. പാലുകൊണ്ടുള്ള പേസ്റ്റും ഓറഞ്ച് തൊലിയുടെ ക്രീമും യോജിപ്പിച്ച് മുഖത്തും കഴുത്തിനും പുരട്ടാം. പത്ത് മിനിട്ട് കാത്തിരിക്കാം.

തക്കാളിയും ചെറുനാരങ്ങ ജ്യൂസും

തക്കാളിയും ചെറുനാരങ്ങ ജ്യൂസും

തക്കാളി പേസ്റ്റും ചെറുനാരങ്ങ ജ്യൂസും ഉപയോഗിച്ച് ക്രീം ആക്കാം. നിങ്ങള്‍ക്ക് ഓമനത്തമുള്ള മുഖം സ്വന്തമാക്കാം. ഇതില്‍ ധാരാളം ആസിഡ് അടങ്ങിയതിനാല്‍ പെട്ടെന്ന് ഫലം ലഭിക്കും.

ചെറുനാരങ്ങയും, വെള്ളരിക്കയും, ധാന്യപെടിയും

ചെറുനാരങ്ങയും, വെള്ളരിക്കയും, ധാന്യപെടിയും

വെള്ളരിക്ക അരച്ചെടുത്ത മിശ്രിതത്തില്‍ ചെറുനാരങ്ങ നീരും ധാന്യമാവും ചേര്‍ത്ത് പേസ്റ്റ് ആക്കാം. വീട്ടില്‍ നിന്ന് എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്ന ഫേസ് ബ്ലീച് ക്രീമാണിത്.

പപ്പായയും പാലും

പപ്പായയും പാലും

ചെറിയ കഷ്ണം പപ്പായ പേസ്റ്റ് ആക്കി എടുക്കാം. ഇതിലേക്ക് രണ്ട് ടീസ്പൂണ്‍ പാലിന്റെ പാടയും ചേര്‍ക്കാം. അങ്ങനെ മറ്റൊരു ഫേസ് ബ്ലീച് ക്രീമും തയ്യാര്‍.

English summary

face bleach made at your home

some natural skin bleaching recipes.
Story first published: Tuesday, February 17, 2015, 17:46 [IST]
X
Desktop Bottom Promotion