For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമ്മായിഅമ്മയോട്‌ പറയുന്ന നുണകള്‍

By Super
|

നുണപറച്ചില്‍ ഒരു കലയാണ്‌; ഇതില്‍ സമര്‍ത്ഥരാകാന്‍ എല്ലാവര്‍ക്കും കഴിയില്ല. ആഗ്രഹിച്ചാലും ഇല്ലെങ്കിലും ദിവസേന ജീവിതത്തില്‍ നമ്മളിത്‌ ഉപയോഗിക്കുന്നു. നിര്‍ദ്ദോഷകരമായ നുണകള്‍ പറയുന്നത്‌ ഒരു കുറ്റമല്ല. വിവാഹിതരായ സ്‌ത്രീകളുടെ കാര്യം എടുക്കാം. ഏറ്റവും കൂടുതല്‍ നുണ പറയുന്നത്‌ ആരോടാണന്ന്‌ ചില സ്‌ത്രീകളായ വായനക്കാരോടും വിവാഹിതരായ സുഹൃത്തുക്കളോടും ഞങ്ങള്‍ ചോദിച്ചു നോക്കി. വളരെ രസകരമായ മറുപടിയാണ്‌ ലഭിച്ചത്‌.

പലപ്പോഴും ഭര്‍ത്താവിന്റെ അമ്മയോട്‌ നുണ പറയാറുണ്ട്‌ എന്ന്‌ ഇതില്‍ പലരും സമ്മതിച്ചു. ഇതിന്റെ കാരണം പലപ്പോഴും ബുദ്ധിശൂന്യവും , രസകരവും , സ്വാര്‍ത്ഥവുമായിരിക്കും എങ്കിലും വീട്ടില്‍ അമ്മായിഅമ്മയോട്‌ നുണ പറയാറുണ്ടെന്ന കാര്യം സ്‌ത്രീകള്‍ അംഗീകരിക്കുന്നു.

ഇത്തരത്തില്‍ പറയുന്ന ചില നിര്‍ദ്ദോഷകരമായ നുണകള്‍ ഇതാ

Mother In Law

1. "നിങ്ങളുടെ മകന്‍ എന്നോടു പറഞ്ഞു..."

അമ്മായിഅമ്മയോട്‌ നുണ പറയുമ്പോള്‍ പല സ്‌ത്രീകളും ഭര്‍ത്താവിനെ സൗകര്യപ്രദമായി ഉപയോഗിക്കാറുണ്ട്‌. അമ്മായിഅമ്മയുടെ സമ്മതം ലഭിക്കുന്നതിന്‌ ഭര്‍ത്താവിനെ ഉപയോഗിക്കാറുണ്ടെന്ന്‌ പല സ്‌ത്രീകളും സമ്മതിക്കുന്നു. നമ്മുടെ ഒരു വായനക്കാരിയായ നിഷ( പേരില്‍ മാറ്റം വരുത്തിയിട്ടുണ്ട്‌) പറഞ്ഞത്‌" എനിക്ക്‌ പുറത്ത്‌ അത്താഴത്തിന്‌ പോകണം എന്നുണ്ടെങ്കില്‍ ഞാനെന്റെ ഭര്‍ത്താവിനെ രക്ഷാകവചമായി ഉപയോഗിക്കാറുണ്ട്‌. ഞാന്‍ അമ്മായിഅമ്മയോട്‌ പറയും എന്റെ ഭര്‍ത്താവിന്‌ ഒരു പാര്‍ട്ടിക്ക്‌ പോകേണ്ടതുണ്ട്‌ അദ്ദേഹം എന്നെയും കൂടെ കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നുവെന്ന്‌. മകന്റെ അനുമതി ലഭിച്ച കാര്യമായതിനാല്‍ അമ്മായിഅമ്മ ഒരിക്കലും വേണ്ട എന്നു പറയില്ല "

2. "എനിക്ക്‌ സമയമില്ല"

അമ്മയിഅമ്മയുടെ ഒപ്പം നില്‍ക്കാന്‍ ആഗ്രഹിക്കാത്ത മരുമക്കള്‍ സാധാരണ പറയുന്ന നുണകളില്‍ ഒന്നാണിത്‌. സാധാരണ ഇങ്ങനെ ആയിരിക്കും പറയുക- " എനിക്ക്‌ കുറച്ച്‌ ജോലിയുണ്ട്‌" , " എനിക്ക്‌ സുഖമില്ല" , " എനിക്ക്‌ സമയമില്ല" അമ്മായിഅമ്മയുമായുള്ള കൂടിക്കാഴ്‌ച ഒഴിവാക്കാന്‍ പറയുന്ന വിശ്വസനീയമായ നുണകളാണിത്‌. ചില സന്ദര്‍ഭങ്ങളില്‍ ഇത്‌ ശരിയായിരിക്കും, എന്നാല്‍ ഇത്തരം നുണകള്‍ പലപ്പോഴും ഉപയോഗിക്കാറുണ്ടെന്ന്‌ പല സ്‌ത്രീകളും സമ്മതിക്കുന്നു.

3. " നിങ്ങള്‍ തന്ന സമ്മാനം ഇഷ്ടപ്പെടുന്നു"

അമ്മായിഅമ്മമാര്‍ മരുമക്കള്‍ക്ക്‌ സമ്മാനങ്ങള്‍ നല്‍കുക പതിവാണ്‌. എന്നാല്‍, മരുമക്കള്‍ക്ക്‌ പലപ്പോഴും അവര്‍ക്ക്‌ ലഭിക്കുന്ന സമ്മാനങ്ങള്‍ ഇഷ്ടപ്പെടാറില്ല. എന്നാല്‍, പ്രതികരിക്കുക ഇങ്ങനെയായിരിക്കും" വളരെ മനോഹരമായ വസ്‌ത്രം, ഇത്‌ ധരിക്കാന്‍ ഞാന്‍ പ്രത്യേക സന്ദര്‍ഭം കാത്തിരിക്കുകയാണ്‌" , "ഈ കപ്പുകള്‍ വളരെ മനോഹരമായിരിക്കുന്നു, എല്ലാ ദിവസവും ഉപയോഗിച്ച്‌ ഇത്‌ ഞാന്‍ നശിപ്പിക്കില്ല" . ഇങ്ങനെയെല്ലാം പറയുക സാധാരണമാണ്‌, ഇതുകൊണ്ട്‌ യഥാര്‍ത്ഥത്തില്‍ അര്‍ത്ഥമാക്കുന്നത്‌ ഈ സമ്മാനങ്ങള്‍ ഇഷ്ടമായില്ലെന്നും ഭാവിയില്‍ മറ്റുള്ളവര്‍ക്ക്‌ സമ്മാനമായി ഇവ നല്‍കുമെന്നുമാണ്‌.

4. "ഇന്നും പ്രവര്‍ത്തി ദിവസമാണ്‌ "

സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവിടുന്നതിന്‌ സാധാരണ പറയുന്ന നുണകളില്‍ ഒന്നാണിത്‌. അടുത്തിടെ വിവാഹിതയായ നമ്മുടെ വായനക്കാരില്‍ ഒരാളായ നേഹ പറയുന്നതിങ്ങനെ" അവധി ദിവസം സുഹൃത്തുക്കള്‍ക്ക്‌ ഒപ്പം പുറത്ത്‌ പോകണം എന്നുണ്ടെങ്കില്‍ ഓഫീല്‍ അത്യാവശ്യം ചില പണികളുണ്ട്‌ എന്ന്‌ ഞാന്‍ നുണ പറയാറുണ്ട്‌്‌" അവധി ദിവസങ്ങളിലും പല ഓഫീസുകളിലും പണി ചെയ്യേണ്ടി വരാറുണ്ട്‌ എന്നത്‌ സത്യമാണ്‌ . എന്നാല്‍ സുഹൃത്തുക്കള്‍ക്കൊപ്പം പുറത്ത്‌ പോകാന്‍ ഇത്‌ ഒരു കാരണമായി പലരും ഉപയോഗിക്കാറുണ്ട്‌.

5. "മറ്റുള്ളവര്‍ പറയുന്നു ഞാന്‍ നന്നായി ചെയ്യും...."

പല സ്‌ത്രീകളും അവരുടെ ഗുണങ്ങള്‍ അമ്മായിഅമ്മയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കാറുണ്ട്‌. അതിനായി അവരുടെ പല ഗുണങ്ങളെയും മറ്റുള്ളവര്‍ പുകഴ്‌ത്താറുണ്ടെന്ന്‌ നുണ പറയും. പലരും ഇക്കാര്യം സമ്മതിക്കുന്നുണ്ട്‌. അമ്മായിഅമ്മയെ കൊണ്ട്‌ നല്ലതാണന്ന്‌ തോന്നിപ്പിക്കാന്‍ വിവാഹിതര്‍ മാത്രമല്ല വിവാഹിതരാകാന്‍ പോകുന്നവരും സാധാരണ പറയുന്ന നുണയാണിത്‌. ഈ വര്‍ഷം വിവാഹിത ആകാന്‍ പോകുന്ന നമ്മുടെ വായനക്കാരിയായ സാക്ഷി പറയുന്നു" ഞാന്‍ എന്റെ ഭാവി അമ്മായി അമ്മയോട്‌ പറയാറുണ്ട്‌ , എന്റെ കുടുംബാംഗങ്ങള്‍ എങ്ങനെയാണ്‌ എന്റെ പാചകം ഇഷ്ടപ്പെടുന്നതെന്ന്‌, കൂടാതെ അതിശയോക്തികലര്‍ത്തി മറ്റ്‌ ചില കാര്യങ്ങളും പറയും . ശരിക്കും ഇതെല്ലാം അവര്‍ എന്നെ ഇഷ്ടപ്പെടാന്‍ വേണ്ടി ഞാന്‍ പറയുന്ന ചെറിയ നുണകളാണ്‌ " .

6. "നിങ്ങള്‍ കുഞ്ഞുങ്ങളെ എത്ര നന്നായി നോക്കുന്നു"

കുട്ടികള്‍ ഉണ്ടായി കഴിഞ്ഞാല്‍ , അവരെ നോക്കുന്നതിന്‌ പലര്‍ക്കും അമ്മായിഅമ്മമാരുടെ സഹായം ആവശ്യമായി വരും. അതിനാല്‍ കുഞ്ഞുങ്ങളെ എത്രനന്നായാണ്‌ നോക്കുന്നതെന്ന അമ്മായിഅമ്മയോട്‌ ചിലര്‍ പറയും. യഥാര്‍ത്ഥത്തില്‍ അവരുടെ സഹായം വേണ്ടതു കൊണ്ട്‌ പറയുന്ന നുണ മാത്രമായിരിക്കുമിത്‌. ഭര്‍ത്താവും ഭര്‍ത്താവിന്റെ അമ്മയും തമ്മില്‍ അടുക്കുന്നത്‌ പല സ്‌ത്രീകള്‍ക്കും ഇഷ്ടമായിരിക്കില്ല എങ്കിലും കുട്ടികളുടെ കാര്യം വരുമ്പോള്‍ അവരുടെ സഹായം തേടും. അമ്മായി അമ്മയോട്‌ സ്‌നേഹം പ്രകടിപ്പിക്കാന്‍ തുടങ്ങും.

Read more about: relationship ബന്ധം
English summary

Funny Harmless Lies Women Tell Their Mother In Laws

Lying is an art, which everyone cannot master. However willingly or unwillingly, we all use it in our day-to-day lives. After all, harmless lies are not a crime. When it comes to married women, we asked some of our female readers and married friends about whom do they lie to the most.
Story first published: Saturday, January 24, 2015, 17:21 [IST]
X
Desktop Bottom Promotion