For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിണ്ടുകീറിയ ഉപ്പൂറ്റിയ്‌ക്ക്‌ പ്രതിവിധി

By Super
|

അസ്വസ്ഥതയും വേദനയും നല്‍കുന്നതാണ്‌ വിണ്ടു കീറിയ ഉപ്പൂറ്റി. ഇത്‌ പലപ്പോഴും നമ്മളെ ലജ്ജിപ്പിക്കുകയും ചെയ്യും.ശരിയായ പാദ സംരക്ഷണവും ശുചിത്വവും ഇല്ലാത്തതിന്റെ ലക്ഷണമായാണ്‌ പലപ്പോഴും വിണ്ടുകീറിയ ഉപ്പൂറ്റിയെ കണക്കാക്കുന്നത്‌ . എന്നാല്‍, ഉപ്പൂറ്റി വണ്ടു കീറുന്നതിന്‌ മറ്റ്‌ പല കാരണങ്ങള്‍ കൂടി ഉണ്ട്‌. പോഷാകാഹാര കുറവും ഉപ്പൂറ്റിയുടെ വിണ്ടു കീറലിന്‌ ഒരു കാരണമാണ്‌.

വേദന വരുമ്പോള്‍ ചികിത്സിക്കുന്നതിന്‌ പകരം ഉപ്പൂറ്റിയിലെ വിണ്ടു കീറലിനുള്ള സാധ്യത കുറയ്‌ക്കാന്‍ കാല്‍പാദങ്ങള്‍ നന്നായി സംരക്ഷിക്കണം. എന്നാല്‍ ഈ ഘട്ടം കടന്ന്‌ ഉപ്പൂറ്റിയില്‍ വേദനയും മുറിവുകളും ഉണ്ടായി തുടങ്ങിയിട്ടുണ്ടെങ്കില്‍ ഇതിന്‌ പരിഹാരമായി നിരവധി വീട്ടു മരുന്നുകളുണ്ട്‌. ശരീരത്തിന്റെ ഭാരം താങ്ങുന്നതിന്‌ വേണ്ട്‌ി പ്രത്യേകം രൂപ കല്‍പന ചെയ്‌തിട്ടുള്ള കട്ടി കൂടിയ ചര്‍മ്മമാണ്‌ ഉപ്പൂറ്റിയിലുള്ളത്‌.

Cracked Heels

ഉപ്പൂറ്റിയിലെ വിണ്ടു കീറല്‍ കുറയ്‌ക്കാനുള്ള ചില മാര്‍ഗ്ഗങ്ങള്‍

1. പ്യൂമിക്‌ സ്റ്റോണ്‍

ചര്‍മ്മം മൃദുലമാകുന്നതിന്‌ കാല്‍ 15-20 മിനുട്ട്‌ ചൂടുവെള്ളത്തില്‍ മുക്കി വയ്‌ക്കുക. വിണ്ടു കീറിയ ഉപ്പൂറ്റിയില്‍ പ്യൂമിങ്‌ സ്റ്റോണ്‍ ഉപയോഗിച്ച്‌ ഉരച്ച്‌ നശിച്ച ചര്‍മ്മം നീക്കം ചെയ്യുക. പാദങ്ങള്‍ക്ക്‌ ഈര്‍പ്പം നല്‍കാനുള്ള ഏതെങ്കിലും മോയ്‌സ്‌ച്യൂറൈസ്‌ പുരട്ടി 20 മിനുട്ട്‌ ഇരിക്കുക. നനവ്‌ നിലനിര്‍ത്താന്‍ രാത്രിയില്‍ അല്ലെങ്കില്‍ പകല്‍ മുഴുവന്‍ സോക്‌സ്‌ ഇടുക. ഒരാഴ്‌ച എല്ലാ ദിവസവും ഇങ്ങനെ ചെയ്‌താല്‍ ഫലം ഉണ്ടാകും.

2. പാദ ലേപനം

ഒരു ബക്കറ്റിലോ ബേസിനിലോ ചൂട്‌ വെള്ളമെടുത്ത്‌ ഉപ്പ്‌, നാരങ്ങ നീര്‌, ഗ്ലിസറിന്‍, റോസ്‌ വാട്ടര്‍ എന്നിവ ചേര്‍ക്കുക. ഈ വെള്ളത്തില്‍ 15-20 മിനുട്ട്‌നേരം കാല്‍ പാദങ്ങള്‍ മുക്കി വയ്‌ക്കുക. പ്യൂമിക്‌ സ്റ്റോണോ സ്‌ക്രബറോ ഉപയോഗിച്ച്‌ ഉപ്പൂറ്റിയും പാദത്തിന്റെ വശങ്ങളും ഉരച്ച്‌ കഴുകുക. 1 ടേബിള്‍ സ്‌പൂണ്‍ ലയിപ്പിക്കാത്ത ഗ്ലിസറിന്‍, 1 ടേബിള്‍ സ്‌പൂണ്‍ റോസ്‌ വാട്ടര്‍ ഒരു ടേബിള്‍ സ്‌പൂണ്‍ നാരങ്ങ നീര്‌ എന്നിവ ചേര്‍ത്തിളക്കിയ മിശ്രിതം വിണ്ടു കീറിയ ഉപ്പൂറ്റിയില്‍ പുരട്ടുക. രാത്രി മുഴുവന്‍ ഇത്‌ പുരട്ടി കിടന്നിട്ട്‌ രാവിലെ ഇളം ചൂട്‌ വെള്ളത്തില്‍ കഴുകി കളയുക.


3. തേന്‍

ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുള്ള തേന്‍ കാല്‍ പാദങ്ങളിലെ നനവ്‌ നിലനിര്‍ത്താന്‍ സഹായിക്കും. 2-3 ടേബിള്‍ സ്‌പൂണ്‍ അരി പൊടിയില്‍ ഏതാനം സ്‌പൂണ്‍ തേനും ആപ്പിള്‍ വിനാഗിരിയും ചേര്‍ത്തിളക്കി കുഴമ്പ്‌ രൂപത്തിലാക്കുക. ഉപ്പൂറ്റി വളരെ അധികം വരളുകയും പൊട്ടുകയും ചെയ്‌തിട്ടുണ്ടെങ്കില്‍ ഒരു സ്‌പൂണ്‍ ഒലിവ്‌ എണ്ണയോ ബദാം എണ്ണയോ കൂടി ചേര്‍ക്കുക. പാദങ്ങള്‍ പത്ത്‌ മിനുട്ട്‌ നേരം ചൂട്‌ വെള്ളത്തില്‍ മുക്കി വച്ചിട്ട്‌ ഈ മിശ്രിതം തേച്ച്‌ ഉരച്ച്‌ പാദങ്ങളിലെ നശിച്ച ചര്‍മ്മം നീക്കം ചെയ്യുക.

4. തേന്‍ , ഒലിവ്‌ എണ്ണ

വിണ്ടു കീറലിന്റെ ആരംഭം മാത്രമാണെങ്കില്‍ തേനോ ഒലിവ്‌ എണ്ണയോ ഉപ്പൂറ്റിയില്‍ പുരട്ടുക. ഒരാഴ്‌ച തുടര്‍ച്ചയായി രാത്രിയില്‍ ഇവ പുരട്ടി കിടന്നാല്‍ ഉപ്പൂറ്റിയിലെ വിണ്ടു കീറല്‍ കുറഞ്ഞ്‌ മൃദുലമാകുന്നത്‌ കാണാന്‍ കഴിയും.

English summary

Cracked Heels Remedies For Men

Fissures, commonly referred to as cracked heels, are not only troublesome and painful, they tend to cause a lot of embarrassment.
Story first published: Tuesday, March 18, 2014, 15:21 [IST]
X
Desktop Bottom Promotion