For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖക്കുരു മാറ്റാന്‍ ചില പൊടിക്കൈകള്‍

|

കൗമാരപ്രായക്കാരുടെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് മുഖക്കുരു. ചിലപ്പോള്‍ മുതിര്‍ന്നവരെയും ഇത് ബുദ്ധിമുട്ടിക്കാറുണ്ട്. പരിഹാരമായി കണ്ണില്‍കണ്ട ക്രീമുകളും മറ്റും വാരിതേച്ച് ഭൂരിഭാഗം ആളുകളും മുഖം കൂടുതല്‍ വൃത്തികേടാക്കുകയും ചെയ്യും.

മുഖം കുരുവിന്‍റെ പാടുകളും മറ്റുമില്ലാതെ സൂക്ഷിക്കാന്‍ ഏതൊരാളും ആഗ്രഹിക്കും. മുഖക്കുരു ഒഴിവാക്കാനുള്ള ചില മാര്‍ഗ്ഗങ്ങളാണ് താഴെ ചേര്‍ത്തിരിക്കുന്നത്. നിങ്ങള്‍ മുഖക്കുരുവിന്‍റെ ശല്യം സഹിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഇത് നിങ്ങള്‍ക്ക് സഹായകരമായിരിക്കും.

മുഖക്കുരു കളയാം

മുഖക്കുരു കളയാം

മുഖക്കുരു കളയാനുള്ള വാഷുകള്‍ ഉപയോഗിച്ച് മുഖം വൃത്തിയായി കഴുകുക. മുഖക്കുരു അകറ്റാന്‍ സഹായകമായ സാലിസൈക്ലിക് ആസിഡ് അടങ്ങിയിട്ടുള്ള വാഷുകള്‍ വാങ്ങാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

മുഖക്കുരു കളയാം

മുഖക്കുരു കളയാം

ആപ്രികോട്ട് സ്ക്രബ്‌ ഉപയോഗിച്ച് മുഖത്തെ മൃതകോശങ്ങള്‍ നീക്കം ചെയ്യുക. ഇങ്ങനെ ചെയ്യുന്നത് മുഖക്കുരു കുറക്കാനും മുഖകാന്തി വര്‍ദ്ധിപ്പിക്കാനും സഹായകമാണ്.

മുഖക്കുരു കളയാം

മുഖക്കുരു കളയാം

ഗ്രീന്‍ ടീ സ്ക്രബ്‌ ഉപയോഗിക്കുന്നത് മുഖക്കുരുവിന്‍റെ കാര്യത്തില്‍ വലിയ മാറ്റമുണ്ടാക്കും. ദിവസങ്ങള്‍ക്കുള്ളില്‍ കുരുക്കളും ചുവന്ന പാടുകളും അപ്രത്യക്ഷമാകുന്നത് നിങ്ങള്‍ക്ക് കാണാം.

മുഖക്കുരു കളയാം

മുഖക്കുരു കളയാം

വെള്ളരി വട്ടത്തില്‍ ചെറുതായരിഞ്ഞ് മുഖത്ത് വെക്കുന്നതും മുഖക്കുരു അകറ്റാന്‍ നല്ലതാണ്. ശരീരം വെള്ളരിയിലെ ജലാംശം വലിച്ചെടുക്കുന്നതുവരെ വെള്ളരി മാസ്ക് മുഖത്ത് സൂക്ഷിക്കുക. കുറച്ച് സമയത്തിന് ശേഷം ചൂടുവെള്ളം ഉപയോഗിച്ച് മുഖം കഴുകി വൃത്തിയാക്കുക. വെള്ളരി കഷ്ണങ്ങള്‍ മുഖത്തുള്ള സമയത്ത് ഫാനോ മറ്റോ ഉപയോഗിക്കുന്നത് ഒരു തരത്തിലും ഗുണകരമല്ല.

മുഖക്കുരു കളയാം

മുഖക്കുരു കളയാം

ഐസ് കഷ്ണങ്ങള്‍ മുഖക്കുരു ഉള്ള ഭാഗങ്ങളില്‍ ദീര്‍ഘനേരം വെച്ചിരിക്കുന്നത് ചുവന്ന പാടുകളെ അകറ്റി സൗന്ദര്യം വീണ്ടെടുക്കാന്‍ സഹായിക്കും.

മുഖക്കുരു കളയാം

മുഖക്കുരു കളയാം

ഇയര്‍ ബഡ്‌സ് ഹൈഡ്രജന്‍ പെറോക്‌സൈഡില്‍ മുക്കി മുഖക്കുരു ഉള്ള ഭാഗത്ത് തടവുന്നത് മുഖക്കുരു ശല്യം ഇല്ലാതാക്കും. ഹൈഡ്രജന്‍ പെറോക്‌സൈഡി‌ന് പകരം ആല്‍ക്കഹോളും ഉപയോഗിക്കാവുന്നതാണ്. പക്ഷെ ആല്‍ക്കഹോള്‍ ഉപയോഗിക്കുന്നത് പ്രശ്നങ്ങളുണ്ടാക്കും എന്നൊരു വാദഗതിയും നിലവിലുണ്ട്.

മുഖക്കുരു കളയാം

മുഖക്കുരു കളയാം

കൈ കഴുകിയശേഷം മാത്രം മുഖത്ത് സ്പര്‍ശിക്കുക.

മുഖക്കുരു കളയാം

മുഖക്കുരു കളയാം

മാനസിക പിരിമുറുക്കം ഒഴിവാക്കുക. ടെന്‍ഷന്‍ മുഖക്കുരു വര്‍ദ്ധിപ്പിക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നാണ്.

മുഖക്കുരു കളയാം

മുഖക്കുരു കളയാം

മുഖക്കുരു പൊട്ടിക്കാന്‍ ശ്രമിക്കരുത്. അങ്ങനെ ചെയ്യുന്നത് മുഖം കൂടുതല്‍ വൃത്തികേടാകുന്നതിന് ഇടയാക്കും.

മുഖക്കുരു കളയാം

മുഖക്കുരു കളയാം

ആരോഗ്യകരമായ ഭക്ഷണ രീതികള്‍ ശീലിക്കുക. ഇത് മുഖസൗന്ദര്യം നിലനിര്‍ത്താനും നിങ്ങളെ സഹായിക്കും.

 മുഖക്കുരു കളയാം

മുഖക്കുരു കളയാം

ഇയര്‍ ബഡ്‌സ് ഹൈഡ്രജന്‍ പെറോക്‌സൈഡില്‍ മുക്കി മുഖക്കുരു ഉള്ള ഭാഗത്ത് തടവുന്നത് മുഖക്കുരു ശല്യം ഇല്ലാതാക്കും. ഹൈഡ്രജന്‍ പെറോക്‌സൈഡി‌ന് പകരം ആല്‍ക്കഹോളും ഉപയോഗിക്കാവുന്നതാണ്. പക്ഷെ ആല്‍ക്കഹോള്‍ ഉപയോഗിക്കുന്നത് പ്രശ്നങ്ങളുണ്ടാക്കും എന്നൊരു വാദഗതിയും നിലവിലുണ്ട്.


English summary

Skincare, Acne, Facewash, ചര്‍മം, മുഖക്കുരു, ഫേസ് വാഷ്, ചര്‍മസൗന്ദര്യം.

Have bad acne? Can't seem to find a way to get that flawless face? Read this article to find out how to get that perfect looking face. As it may take time to have a completely clear face, following these steps can help lead up to the clean, clear face you've been wanting.
X
Desktop Bottom Promotion