For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമ്പതിലും സുന്ദരിയായിരിക്കാം !

By Super
|

പ്രായത്തിനപ്പുറം സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ എല്ലാവര്‍ക്കുമാകും. നിങ്ങള്‍ക്ക് പ്രായമേറിയെന്ന് തോന്നുന്നുവെങ്കില്‍ ഇനി പറയുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കി നിങ്ങളുടെ സൗന്ദര്യം കാത്തുസൂക്ഷിക്കാം.

ദിവസവും ധാരാളം വെള്ളം കുടിക്കുക. ശരീരത്തിലെ ജലാംശം കുറഞ്ഞ് പോകാതിരിക്കാന്‍ നല്ല ശ്രദ്ധ വേണം. ഇടക്കിടക്ക് വെള്ളം കുടിക്കുന്നതോടൊപ്പം ചര്‍മ്മത്തിന് പോഷണം നല്കുന്ന സ്ട്രോബറി, കോളിഫ്ലവര്‍ തുടങ്ങിയവയൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. നാരങ്ങ ചെറിയ കഷ്ണങ്ങളാക്കി തിളച്ചവെള്ളത്തിലിട്ട് കുടിക്കാവുന്നതാണ്. ഇത് ഒരു മികച്ച ഒരു പാനീയമാണ്. ആരോഗ്യപൂര്‍ണ്ണമായ, ക്രമീകരിച്ച ഭക്ഷണരീതി നിങ്ങളുടെ ചര്‍മ്മത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും.

Beauty

തലമുടിയെക്കുറിച്ചും ബോധ്യം വരേണ്ടതുണ്ട്. നിങ്ങള്‍ ഹെയര്‍ ഡൈ ഉപയോഗിക്കുന്നുവെങ്കില്‍ അതിന്റെ കളര്‍ ഒന്നു പരിഗണിക്കുക. അറുപതിന് വയസിനൊക്കെ ശേഷം തല നരച്ചിരിക്കുന്നത് തികച്ചും സ്വാഭാവികമാണ്. ആ അവസരത്തില്‍ തലയില്‍ ഡൈ ചെയ്ത് പ്രായം കുറയ്ക്കാന്‍ ശ്രമിക്കുന്നത് മറ്റുള്ളവരുടെ കാഴ്ചയില്‍ അപഹാസ്യമായേക്കാം.

തലമുടിയുടെ നീളവും പ്രധാനപ്പെട്ടതാണ്. പ്രായം ചെന്നവര്‍ക്ക് ഏറെ നീളമുള്ള മുടിയേക്കാള്‍ യോജിക്കുക നീളം കുറഞ്ഞ മുടിയാണ്. തോളൊപ്പമാണെങ്കില്‍ നല്ലത്. എങ്കിലും ഇതില്‍ വ്യക്തിപരമായ താല്പര്യം തന്നെയാണ് പ്രധാനം.

ശരീരത്തിന്റെ തൂക്കത്തിന്റെ കാര്യത്തിലും ശ്രദ്ധ നല്കണം. ക്രമീകരിച്ച ഭക്ഷണവും, സ്ഥിരമായ വ്യായാമവും ഭാരത്തെ നിയന്ത്രിക്കും. അതോടൊപ്പം ആരോഗ്യവും. നിത്യേനയുള്ള നടത്തം ഒരു ശീലമാക്കുക. അത് സാധിക്കില്ലെങ്കില്‍ മുറ്റത്ത് ഉലാത്തുകയെങ്കിലും ചെയ്യുക.

നിങ്ങള്‍ ധരിക്കുന്ന വസ്ത്രത്തെക്കുറിച്ച് നല്ല ബോധമുണ്ടാകണം. ശരീരത്തിന് യോജിക്കാത്തതും, അയഞ്ഞു തൂങ്ങിയതുമായ വസ്ത്രങ്ങള്‍ ഉപയോഗിക്കാതിരിക്കുക. പഴയതും മങ്ങിയതമായവയൊക്കെ ഉപേക്ഷിച്ച് പുതിയവ ഉപയോഗിക്കുക. പരസ്പരം യോജിക്കുന്ന വ്യത്യസ്ഥ ടോപ്പുകളും കോമ്പിനേഷനുകളും ഉപയോഗിക്കാം.

ഏറെ ശ്രദ്ധിക്കേണ്ടുന്ന ഒരു കാര്യം മേക്കപ്പാണ്. അമിതമായ മേക്കപ്പ് പ്രായത്തിന് അനുയോജ്യമല്ല. നിങ്ങള്‍ എത്ര സ്വാഭാവികമായി മറ്റുള്ളവര്‍ക്ക് മുന്നില്‍ കാണപ്പെടുന്നോ അത്രക്ക് സൗന്ദര്യവുമുണ്ടാകും. മസ്കാരയും, ഐ ലൈനറും ഉപയോഗിക്കുന്നവര്‍ കടുത്ത നിറങ്ങള്‍ അവഗണിക്കുക. ലിപ്സ്റ്റിക്കുകള്‍ ഉപയോഗിക്കുന്നുവെങ്കില്‍ അത് എടുത്ത് കാണിക്കും വിധം വെട്ടിത്തിളങ്ങുന്നതാകരുത്. ചുണ്ടിന് അനുയോജ്യമായ ശരിയായ നിറം അറിയാന്‍ ചുണ്ട് പതിയെ കടിക്കുക. അപ്പോള്‍ കാണുന്ന നിറത്തിന് സമാനമായതോ, അല്പം കൂടി കടുത്തതോ ആയ നിറം ഉപയോഗിക്കാം.

ടിപ്സ്

മികച്ച ഗുണമേന്മയുള്ള ശരിരത്തിന്റെ ആകാരത്തിന് അനുയോജ്യമായ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുക. എപ്പോഴും വൃത്തിയായും, വെടിപ്പായും ഇരിക്കുക. മേക്കപ്പ് ബ്രഷുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവ ആഴ്ചയിലൊന്നെങ്കിലും കഴുകി വൃത്തിയാക്കുക.ശരീരചലനങ്ങള്‍ മികച്ച രീതിയിലാണെങ്കില്‍ അത് നിങ്ങള്‍ക്ക് സൗന്ദര്യം പകരും. നടക്കുമ്പോഴും ഇരിക്കുമ്പോഴും കൂനിപ്പിടിച്ച് ഇരിക്കാതെ നിവര്‍ന്ന് ഇരിക്കുക.

സംസാരത്തില്‍ ഏറെ ശ്രദ്ധിക്കുക എന്നത് പ്രധാനമാണ്. വാക്കുകളുടെ സൗന്ദര്യം വ്യക്തിത്വത്തിന്റെ പ്രകാശനം കൂടിയാണ്. നിങ്ങളൊരു ദേവതയെപ്പോലിരുന്നാലും വാക്കുകള്‍ക്ക് ആകര്‍ഷകത്വമില്ലെങ്കില്‍ ആളുകള്‍ എങ്ങനെ നോക്കിക്കാണുമെന്ന് ഊഹിക്കാമല്ലോ.

നിര്‍ദ്ദേശങ്ങള്‍

പ്രായത്തിനനുയോജ്യമല്ലാത്ത വസ്ത്രങ്ങള്‍ ധരിക്കാതിരിക്കുക. എക്സര്‍സൈസുകള്‍ അമിതമായി ചെയ്യാതിരിക്കുക. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് നന്നായറിയുക നിങ്ങള്‍ക്ക് തന്നെയാണ്. ആരോഗ്യത്തോടെ ജീവിക്കുക എന്നതാണ് ലക്ഷ്യം. ആരോഗ്യം കിട്ടാന്‍ വേണ്ടി അമിതമായി എക്സര്‍സൈസ് ചെയ്ത് അകാലത്തില്‍ അറ്റാക്ക് വരുത്തുകയല്ലല്ലോ നമ്മുടെ ലക്ഷ്യം.

Read more about: skincare ചര്‍മം
English summary

Beauty, Skincare, Makeup, Haircare, സൗന്ദര്യം, ചര്‍മം, വെള്ളം, മുടി, വണ്ണം, ശരീരം, മേയ്ക്കപ്പ്‌

Everyone has the potential to be beautiful, no matter their age. If you are older, then try some of these tips to discover the scene to your own beauty!
X
Desktop Bottom Promotion