For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലിവിംഗ് റൂം ഫാങ്ഷ്യുയി പ്രകാരം

By Super
|

കുടുംബാംഗങ്ങളെല്ലാം ഒന്നിച്ചു കൂടുന്ന വീട്ടിലെ ഭാഗമാണ്‌ സ്വീകരണ മുറി (ലിവിംഗ്‌ റൂം). അതുകൊണ്ട്‌ തന്നെ ഇവിടെ സമാധാന അന്തരീക്ഷം ഉണ്ടായിരിക്കണം. വീട്ടിലെ ശാന്തിയും സമാധാനവും മെച്ചപ്പെടുത്താന്‍ ഫെങ്‌ഷൂയി സഹായകമാണ്‌.

ഇനി പറയുന്ന മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കൂ, ഫലം അനുഭവിച്ചറിയൂ.

അനുയോജ്യമായ പെയിന്റിംഗുകള്‍

അനുയോജ്യമായ പെയിന്റിംഗുകള്‍

സൂര്യോദയം, ജലാശയങ്ങള്‍, മലനിരകള്‍ തുടങ്ങിയ പ്രതീക്ഷയെ സൂചിപ്പിക്കുന്ന ചിത്രങ്ങള്‍.

 അനുയോജ്യമായ പെയിന്റിംഗുകള്‍

അനുയോജ്യമായ പെയിന്റിംഗുകള്‍

പുഞ്ചിരി തൂകുന്നതും പ്രസന്നമായതുമായ മുഖങ്ങള്‍. ഇത്തരം ചിത്രങ്ങള്‍ നമ്മളില്‍ പോസിറ്റീവ്‌ ചിന്ത നിറയ്‌ക്കും.

 അനുയോജ്യമായ പെയിന്റിംഗുകള്‍

അനുയോജ്യമായ പെയിന്റിംഗുകള്‍

ഭാഗ്യത്തെ പ്രതീകവത്‌കരിക്കുന്ന വെള്ളച്ചാട്ടം

 അനുയോജ്യമായ പെയിന്റിംഗുകള്‍

അനുയോജ്യമായ പെയിന്റിംഗുകള്‍

ജ്യാമിതീയ രൂപങ്ങളുടെ അടിസ്ഥാനത്തിലുള്ള പെയിന്റിംഗ്‌ നശീകരണ വാസന വര്‍ദ്ധിപ്പിക്കും. അതിനാല്‍ അത്തരം ചിത്രങ്ങള്‍ വീടുകളില്‍ വയ്‌ക്കുന്നത്‌ ഗുണകരമല്ല.

 അനുയോജ്യമായ പെയിന്റിംഗുകള്‍

അനുയോജ്യമായ പെയിന്റിംഗുകള്‍

വന്യമൃഗങ്ങളുടെയും ദുഷ്ട ജീവികളുടെയും ചിത്രങ്ങള്‍ അനാരോഗ്യത്തിന്‌ കാരണമാകും. വീടുകളില്‍ ഇത്തരം ചിത്രങ്ങളും വേണ്ട.

 അനുയോജ്യമായ പെയിന്റിംഗുകള്‍

അനുയോജ്യമായ പെയിന്റിംഗുകള്‍

സ്വീകരണ മുറി പെയിന്റ്‌ ചെയ്യാന്‍ ചുവപ്പ്‌ നിറം ഉപയോഗിക്കരുത്‌. ചുവപ്പ്‌ നിറം പെട്ടെന്ന്‌ പ്രകോപനം സൃഷ്ടിക്കും.

 അനുയോജ്യമായ പെയിന്റിംഗുകള്‍

അനുയോജ്യമായ പെയിന്റിംഗുകള്‍

ആട്ടിന്‍കുട്ടികള്‍ ഭാഗ്യത്തിന്റെ പ്രതീകമാണ്‌.

 അനുയോജ്യമായ പെയിന്റിംഗുകള്‍

അനുയോജ്യമായ പെയിന്റിംഗുകള്‍

നീന്തുന്ന മീനുകള്‍ ആയുസ്സിനെ സൂചിപ്പിക്കുന്നു.

സ്വീകരണ മുറിയ്‌ക്ക്‌ അനുയോജ്യമായ ചെടികള്‍

സ്വീകരണ മുറിയ്‌ക്ക്‌ അനുയോജ്യമായ ചെടികള്‍

പുഷ്ടിയോടെ വളരുന്ന കാലത്തോളം ഏതാണ്ട്‌ എല്ലാ ചെടികളും വീടിന്‌ ഐശ്വര്യം തന്നെയാണ്‌. എന്നാല്‍ കള്ളിമുള്‍ച്ചെടി, കൂര്‍ത്ത ഇലകളുള്ള ചെടികള്‍ എന്നിവ വീടുകളില്‍ വളര്‍ത്തരുത്‌. പ്‌ളാസ്റ്റിക്‌ ചെടികള്‍ പോലുള്ള കൃത്രിമ സസ്യങ്ങള്‍ ഗുണമോ ദോഷമോ ഉണ്ടാക്കുന്നില്ല. അതുകൊണ്ട്‌ തന്നെ അവ ഫെങ്‌ഷൂയിയെ സ്വാധീനിക്കുന്നില്ല.

സ്വീകരണ മുറിക്ക്‌ അനുയോജ്യമായ പരവതാനി

സ്വീകരണ മുറിക്ക്‌ അനുയോജ്യമായ പരവതാനി

നിങ്ങള്‍ ഇടുന്ന ദിശയ്‌ക്ക്‌ അനുയോജ്യമായ നിറത്തിലുള്ള പരവതാനികളും ചവിട്ടുമെത്തകളും തിരഞ്ഞെടുക്കുക. മുറി പൂര്‍ണ്ണമായും നിറഞ്ഞ്‌ കിടക്കുന്ന പരവതാനികള്‍ മുറിയുടെ ദിശയ്‌ക്ക്‌ അനുയോജ്യമായിരിക്കണം.

വീടിന്‌ അനുയോജ്യമായ ഓമന മൃഗങ്ങള്‍

വീടിന്‌ അനുയോജ്യമായ ഓമന മൃഗങ്ങള്‍

പൂച്ചകളിലെ മൂലഘടകം തടിയാണെന്നാണ്‌ വിശ്വാസം. അതുകൊണ്ട്‌ തന്നെ അവയുടെ കിടക്കയുടെ നിറം കറുപ്പോ, നീലയോ, പച്ചയോ ആയിരിക്കണം. പൂച്ചകളുടെ കിടക്കയ്‌ക്ക്‌ ചുവപ്പ്‌ നിറം അനുയോജ്യമല്ല. നിങ്ങളുടെ മുന്‍വാതിലിന്റെ ദര്‍ശനം വടക്ക്‌-കിഴക്ക്‌, തെക്ക്‌, വടക്ക്‌-പടിഞ്ഞാറ്‌ എന്നിവയില്‍ ഏതെങ്കിലും ദിശയിലാണെങ്കില്‍ നിങ്ങളുടെ പൂച്ചകള്‍ ആരോഗ്യത്തോടെ വളരും. എന്നാല്‍ വാതിലിന്റെ ദര്‍ശനം തെക്ക്‌-പടിഞ്ഞാറ്‌, വടക്ക്‌ ദിശകളിലേക്കാണെങ്കില്‍ അത്‌ പൂച്ചകള്‍ക്ക്‌ ഗുണകരമല്ല.

ലിവിംഗ് റൂം ഫാങ്ഷ്യുയി പ്രകാരം

നായ്‌ക്കളുടെ മൂലഘടകം ഭൂമിയാണ്‌. അവയ്‌ക്ക്‌ വേണ്ടി മഞ്ഞ നിറത്തിലോ തവിട്ട്‌ നിറത്തിലോ ഉള്ള കൂട തിരഞ്ഞെടുക്കുക. വെളുപ്പ്‌ നിറത്തിലുള്ള കൂട അവയ്‌ക്ക്‌ രോഗങ്ങള്‍ സമ്മാനിക്കുമെന്നാണ്‌ വിശ്വാസം. വീടിന്റെ മുന്‍ വാതിലിന്റെ ദര്‍ശം തെക്ക്‌-പടിഞ്ഞാറ്‌, വടക്ക്‌-കിഴക്ക്‌, തെക്ക്‌ എന്നീ ദിശകളിലേക്ക്‌ ആണെങ്കില്‍ അത്‌ നായ്‌ക്കളുടെ ആരോഗ്യത്തിന്‌ ഗുണകരമാണ്‌. മുന്‍ വാതിലിന്റെ ദര്‍ശനം കിഴക്ക്‌, തെക്ക്‌-കിഴക്ക്‌ ദിശകളിലേക്കാണെങ്കില്‍ ആ വീടുകളിലെ നായ്‌ക്കള്‍ രോഗബാധിതരാകും.

Read more about: decor അലങ്കാരം
English summary

Feng Shui For Your Living Room

If you've been wondering how to Feng Shui your living room. Here are some ways.
X
Desktop Bottom Promotion