For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭക്ഷണത്തിലെ അപായസൂചനകൾ.

By Super
|

ഈയ്യിടെയായി ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ നമുക്ക് അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. രോഗങ്ങൾ ഒന്നിന് പുറകെ ഒന്നായി വന്ന് പോകുമ്പോൾ എന്താണിതിന് കാരണമെന്ന് ഒരു നിമിഷം ആലോചിക്കേണ്ടതല്ലെ. ആരോഗ്യത്തെ ഒട്ടും ഗൗനിക്കാതെയുള്ള ഭക്ഷണക്രമമാകാം നിരന്തരമായ രോഗബാധയ്ക്ക് കാരണം. ഗുണനിലവാരത്തെക്കുറിച്ച് അല്പമെങ്കിലും ബോധമുണ്ടെങ്കിൽ കഴിക്കുന്നതിന് മുമ്പ് രണ്ട് വട്ടം ആലോചിച്ചേനെ.

ആരോഗ്യജീവിതം കൈവരിക്കാൻ ചില ത്യാഗങ്ങൾ വേണ്ടിവരും. അപ്രകാരം ത്യജിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണ് ചുവടെ സൂചിപ്പിക്കുന്നത്.

ഭക്ഷണം അപകടമാകുന്നുവോ

ഭക്ഷണം അപകടമാകുന്നുവോ

ദാഹിക്കുമ്പോൾ മാത്രമല്ല അല്ലാത്ത അവസരങ്ങളിലും നുരഞ്ഞ് പൊന്തുന്ന ഒരു ശീതള പാനീയം നിത്യജീവിതത്തിന്റെ ഭാഗമായിട്ടുണ്ട് പലർക്കും. നിത്യേന ഇത് കുടിക്കുന്ന ഒരു വ്യക്തിക്ക് പ്രമേഹ സാദ്ധ്യത 22 ശതമാനമാണെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു.

ഭക്ഷണം അപകടമാകുന്നുവോ

ഭക്ഷണം അപകടമാകുന്നുവോ

ഒരു കപ്പ് കാപ്പിയും കേക്കും പ്രൌഢിയോടെ രാവിലെ അകത്താക്കിയില്ലെങ്കിൽ എന്തൊരസ്വസ്ഥതയാണ് ചിലർക്ക്. പൊണ്ണത്തടിയുടെ പ്രധാന കാരണങ്ങളിലൊന്നാണ് ഇതെന്ന് ഈ ആർഭാടത്തെക്കുറിച്ച് ഗവേഷകർ താക്കീത് ചെയ്യുന്നു.

ഭക്ഷണം അപകടമാകുന്നുവോ

ഭക്ഷണം അപകടമാകുന്നുവോ

വറുത്ത ഭക്ഷണങ്ങളെക്കുറിച്ച് കേൾക്കുമ്പോൾ രസകരമായി തോന്നാം. എന്നാൽ ഇവ ആരോഗ്യത്തിന് അത്യാപത്താണെന്ന് മറക്കണ്ട.

ഭക്ഷണം അപകടമാകുന്നുവോ

ഭക്ഷണം അപകടമാകുന്നുവോ

ഹൃദയസംബന്ധമായ രോഗങ്ങൾക്കും അർബുദത്തിന് വരെ കാരണമായേക്കാവുന്ന സംസ്ക്കരിച്ച മാംസം നമ്മുടെ ഭക്ഷണ മേശയിൽ നിന്ന് ഒഴിവാക്കുന്നതാണ് നല്ലത്. ആരോഗ്യകാര്യ വിദഗ്ദർ ഇത്തരം ഭക്ഷണം നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്.

ഭക്ഷണം അപകടമാകുന്നുവോ

ഭക്ഷണം അപകടമാകുന്നുവോ

കടയിൽ നിന്ന് വാങ്ങി വീട്ടിൽ കൊണ്ടുവന്ന് വറുത്ത് കഴിക്കുന്ന ചിപ്സുകൾ സുരക്ഷിതമാണെന്ന് ധരിച്ച് പോകരുത്. പലതവണ വറുത്ത എണ്ണയിൽ തയ്യാറാക്കിയതാണ് അവ. അതിൽ അടങ്ങിയിട്ടുള്ള കൊഴുപ്പും കൊളസ്ട്രോളും ഹൃദ്രോഗങ്ങൾക്ക് കാരണമായിത്തീരും.

ഭക്ഷണം അപകടമാകുന്നുവോ

ഭക്ഷണം അപകടമാകുന്നുവോ

ഉത്തേജക പാനീയങ്ങളിൽ കണ്ടുവരാറുള്ളതും കുറഞ്ഞ അളവിലെങ്കിലും ചായയിലും കാപ്പിയിലും അടങ്ങിയതുമാണ് കഫീൻ. ഇതിന്റെ ഗുണദോഷവശങ്ങളെ കുറിച്ചുള്ള ചർച്ച ഇനിയും അവസാനിച്ചിട്ടില്ല. ഹോർമോണുകളുമായി ചേർന്ന് മനസ്സിന്റെ സ്വാഭാവികമായ ഭാവത്തെ കഫീൻ എന്ന ഉത്തേജകവസ്തു തകിടം മറിക്കും. മൈഗ്രേൻ തലവേദനയും രക്തസമ്മർദ്ദവും ഉണ്ടാക്കുന്നതിൽ ഈ വിരുതന് ചെറുതല്ലാത്ത പങ്കുണ്ട്. ചർച്ചകളുടെ ഫലം എന്തുമാകട്ടെ. ഇവ ഒഴിവാക്കുന്നത് തന്നെയല്ലെ ബുദ്ധി.

ഭക്ഷണം അപകടമാകുന്നുവോ

ഭക്ഷണം അപകടമാകുന്നുവോ

ഒരുദിവസം ഒരുപാക്കറ്റ് ക്രിസ്പ് കഴിക്കുമ്പോൾ ശരീരത്തിലേക്ക് ഒരു വർഷം കടത്തിവിടുന്നത് ഏകദേശം 5 ലിറ്റർ പാചക എണ്ണയാണ്. അതിശയോക്തിയൊന്നുമല്ല. ഈയ്യിടെ വന്ന പത്രവാർത്തയാണ്. രുചിയുണ്ടെങ്കിലും ഒരാഴ്ചയിൽ അകത്താക്കുന്ന എണ്ണമറ്റ പാക്കുകൾ ഹൃദയത്തിന് വരുത്തിവെച്ചേക്കാവുന്ന ഭവിഷ്യത്തിനെ കുറിച്ച് ഒന്നിരുത്തി ചിന്തിക്കൂ.

ഭക്ഷണം അപകടമാകുന്നുവോ

ഭക്ഷണം അപകടമാകുന്നുവോ

ഫൈബറും വിറ്റാമിനുമടക്കം പോഷകസമൃദ്ധമാണ് പയർ വർഗ്ഗങ്ങൾ എന്ന കാര്യത്തിൽ സംശയമില്ല. പക്ഷെ, ഒന്ന് കൊറിക്കാനായി വാങ്ങുന്ന ടിന്നിലടച്ചതും രുചിവൈവിദ്ധ്യമുള്ളതുമായ പയറുകളുടെ കാര്യം അങ്ങനെയല്ല. ഉപ്പും രാസചേരുവകളും പഞ്ചസാരയുമൊക്കെ ചേർത്താണ് അവ ഉണ്ടാക്കുന്നത്. വാങ്ങുമ്പോൾ അവയിൽ അടങ്ങിയിട്ടുള്ളത് എന്തെല്ലാമാണെന്ന് ശ്രദ്ധയോടെ ഒന്ന് കണ്ണോടിക്കണം. സ്വന്തമായി പാകം ചെയ്യുവാൻ കഴിയുമെങ്കിൽ അതാവും നല്ലത്.

ഭക്ഷണം അപകടമാകുന്നുവോ

ഭക്ഷണം അപകടമാകുന്നുവോ

ഹോൾഗ്രെയിൻ ബ്രെഡ്ഢുകൾ എന്ന പേരിൽ കടകളിൽ നിന്ന് വാങ്ങിച്ച് കഴിക്കുന്നവ എത്രത്തോളം പോഷകഗുണം ഉള്ളവയാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ. പോഷകങ്ങളും ഫൈബറും നീക്കംചെയ്ത അവസ്ഥയിലാണ് നമ്മുടെ കൈകളിൽ എത്തുന്നത്. കൂടിയ അളവിൽ ഉപ്പും അതിൽ അടങ്ങിയിട്ടുണ്ടാവും. വാങ്ങുന്നതിന് മുമ്പ് കവറിന്റെ പുറത്ത് പരിശോധിക്കുന്നത് നല്ലതാണ്.

ഭക്ഷണം അപകടമാകുന്നുവോ

ഭക്ഷണം അപകടമാകുന്നുവോ

പോഷകമൂല്യം ഒട്ടും അവകാശപ്പെടാനില്ലാത്ത ഭക്ഷണമാണ് വൈറ്റ് പാസ്ത. ഇതോടൊപ്പമുള്ള ബോളോനീസ്, കൊത്തിയരിഞ്ഞ ചുവന്ന മാംസം കൊണ്ടാണ് ഉണ്ടാക്കുന്നത്. ഹൃദ്രോഗവും അകാലമരണവുമാണ് ഫലം.

ഭക്ഷണം അപകടമാകുന്നുവോ

ഭക്ഷണം അപകടമാകുന്നുവോ

രുചികരമാണെങ്കിലും ശരീരത്തിന് ആവശ്യമില്ലാത്ത ഉപ്പും പഞ്ചസാരയുമാണ് ഇതിൽ നിന്ന് കിട്ടുന്നത്. ശരീരത്തിൽ ഉപ്പിന്റെ അളവ് കൂടുന്നത് രക്തസമ്മർദ്ദത്തിന് കാരണമാകും. മടുപ്പില്ലാതെ ഒരുപാട് തിന്നുന്ന പ്രവണതയും ഇത് കഴിക്കുന്നതിലൂടെ ഉണ്ടാവും.

ഭക്ഷണം അപകടമാകുന്നുവോ

ഭക്ഷണം അപകടമാകുന്നുവോ

പോപ്കോൺ വാസ്തവത്തിൽ ശരീരത്തിന് ദോഷം ചെയ്യുന്നവയല്ല. പക്ഷെ, മൈക്രോവേവിൽ വേവിച്ചെടുക്കുന്നതും രുചിക്കൂട്ടുകൾ ചേർത്തതുമായ പോപ്കോണുകളാണ് അപകടം. ഈ രുചിക്കൂട്ടുകളിൽ ഉപയോഗിച്ചിട്ടുള്ള ദോഷകരമായ രാസവസ്തുവാണ് ഡൈസറ്റൈൽ. വെണ്ണയുടെ രുചി കിട്ടാനാണ് ഇത് ചേർക്കുന്നത്. പക്ഷെ, ശ്വാസകോശത്തിന് ഇത് ഹാനികരമാണ്. കൂടാതെ പോപ്കോണിൽ അംടങ്ങിയിട്ടുള്ള ഉപ്പിന്റെ ആധിക്യം രക്തസമ്മർദ്ദത്തെ ഉയർത്തുകയും നീർക്കെട്ടിന് കാരണമാകുകയും ചെയ്യും.

Read more about: food ഭക്ഷണം
English summary

Health, Body, Food, Coffee, Fat, Cholesterol, ആരോഗ്യം, ശരീരം, ഭക്ഷണം, കോള, കാപ്പി, കൊഴുപ്പ്, കൊളസ്‌ട്രോള്‍,

Nowadays we are facing so many health hazards. Nobody thinks why we are falling sick again and again. Your eating habits may be a main reason for your terrible health. We're far more aware of the health problems associated with unhealthy food habits.
X
Desktop Bottom Promotion