For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എണ്ണമയമുള്ള ചര്‍മത്തിലും ചുളിവുകളോ ?

By Super
|

സ്ത്രീകളെ ഏറെ അലട്ടുന്ന ഒന്നാണ് തൊലിയിലെ ചുളിവുകള്‍. പ്രായത്തിന്‍െറ സൂചന നല്‍കുന്ന തൊലിയിലെ ചുളിവുകളെയും വരകളെയും അവര്‍ എന്തെന്നില്ലാതെ ഭയക്കുന്നുവെന്നതാണ് വാസ്തവം.

എണ്ണമയമുള്ള തൊലിയുള്ള സ്ത്രീകള്‍ ഇക്കാര്യത്തില്‍ കുറച്ച് ഭാഗ്യവതികളാണ്. സാധാരണയോ വരണ്ടേതോ ആയ തൊലികളുള്ളവരെക്കാള്‍ കുറഞ്ഞ വരയും ചുളിവുമൊക്കെയേ ഇവരുടെ ശരീരത്തില്‍ വീഴൂ.

ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ളെങ്കില്‍ ഇവരെയും ചുളിവുകള്‍ കടന്നാക്രമിക്കും. ഇതൊഴിവാക്കാന്‍ ചില വഴികളിതാ..

എണ്ണമയമുള്ള ചര്‍മത്തിലും ചുളിവുകളോ?

എണ്ണമയമുള്ള ചര്‍മത്തിലും ചുളിവുകളോ?

ഏത് തരം തൊലിയുടെയും പൊതുശത്രുവാണ് സൂര്യരശ്മികള്‍. അതുകൊണ്ട് സണ്‍സ്ക്രീന്‍ ലോഷനുകളോ ക്രീമുകളോ ഉപയോഗിച്ച് തുടങ്ങാത്തവര്‍ ഉടന്‍ ആ ശീലം തുടങ്ങിയേ മതിയാകൂ.

എണ്ണമയമുള്ള തൊലികളുള്ളവര്‍ സണ്‍സ്ക്രീന്‍ ലോഷനുകള്‍ ഉപയോഗിക്കാത്ത പക്ഷം തൊലികളില്‍ ചെറുസുഷിരങ്ങള്‍ വീഴാനിടയുണ്ട്.

എണ്ണമയമുള്ള ചര്‍മത്തിലും ചുളിവുകളോ?

എണ്ണമയമുള്ള ചര്‍മത്തിലും ചുളിവുകളോ?

ഉണര്‍വിനായി എപ്പോഴും മുഖം കഴുകുന്ന ശീലമുള്ളവര്‍ അത് ഒഴിവാക്കിയേ തീരൂ. എപ്പോഴും മുഖം കഴുകുന്നതിലൂടെ മുഖത്ത് കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കപ്പെടുന്നുവെന്നതാണ് വാസ്തവം.

എണ്ണമയമുള്ള ചര്‍മത്തിലും ചുളിവുകളോ?

എണ്ണമയമുള്ള ചര്‍മത്തിലും ചുളിവുകളോ?

തൊലിയുടെ സംരക്ഷണത്തില്‍ ആന്‍റി ഓക്സിഡന്‍റുകളുടെ പങ്ക് സുപ്രധാനമാണ്. അതുകൊണ്ട് ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഓയില്‍ രഹിത മോയിസ്ചറൈസ് ക്രീമുകള്‍ വേണം തെരഞ്ഞെടുക്കാന്‍.

എണ്ണമയമുള്ള ചര്‍മത്തിലും ചുളിവുകളോ?

എണ്ണമയമുള്ള ചര്‍മത്തിലും ചുളിവുകളോ?

ഭക്ഷണകാര്യത്തിലും ചെറിയ ശ്രദ്ധ അനിവാര്യമാണ്. പച്ചക്കറികള്‍ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നതും മനോഹരമായ തൊലിയുടെ വളര്‍ച്ചക്ക് നല്ലതാണ്.

എണ്ണമയമുള്ള ചര്‍മത്തിലും ചുളിവുകളോ?

എണ്ണമയമുള്ള ചര്‍മത്തിലും ചുളിവുകളോ?

തൊലിക്ക് മാത്രമല്ല ശരീരത്തിന്‍െറ മൊത്തം ആരോഗ്യത്തിനും പരമപ്രധാനമായ ഒന്നാണ് മതിയായ ഉറക്കം. എട്ടു മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ നല്ല ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കമിഴ്ന്നുകിടന്ന് ഉറങ്ങുന്ന ശീലവും ഒഴിവാക്കണം. അല്ലാത്തപക്ഷം തൊലിയില്‍ ചുളിവ് വേഗത്തില്‍ പ്രത്യക്ഷപ്പെടാന്‍ കാരണമാകും.

എണ്ണമയമുള്ള ചര്‍മത്തിലും ചുളിവുകളോ?

എണ്ണമയമുള്ള ചര്‍മത്തിലും ചുളിവുകളോ?

ഒമേഗാ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം കഴിക്കുക. തൊലിക്ക് പുനരുജീവനം നല്‍കാനും തൊലിക്കകത്ത് നിന്ന് കേടുകള്‍ അറ്റകുറ്റപ്പണി ചെയ്യാനും സഹായിക്കുന്നതാണ് ഒമേഗാ ത്രീ ഫാറ്റി ആസിഡ്. കടല്‍മല്‍സ്യങ്ങളിലാണ് ഇത് പ്രധാനമായും അടങ്ങിയിരിക്കുന്നത്.

എണ്ണമയമുള്ള ചര്‍മത്തിലും ചുളിവുകളോ?

എണ്ണമയമുള്ള ചര്‍മത്തിലും ചുളിവുകളോ?

പഞ്ചസാര പ്രേമിയാണ് നിങ്ങളെങ്കിലും സൂക്ഷിക്കുക, മധുരമുള്ള വസ്തുക്കള്‍ ഒരുപാട് കാലമായി കഴിക്കുന്നവരുടെ തൊലി ഗൈ്ളസേറ്റഷന്‍ എന്ന പക്രിയ മൂലം പ്രായം തോന്നിക്കുന്നതായി തീരും.

എണ്ണമയമുള്ള ചര്‍മത്തിലും ചുളിവുകളോ?

എണ്ണമയമുള്ള ചര്‍മത്തിലും ചുളിവുകളോ?

പുകവലി ഉപേക്ഷിക്കുന്നതിലൂടെ ശരീരത്തിനും ഒപ്പം തൊലിയുടെ ആരോഗ്യവും മെച്ചപ്പെടും.

എണ്ണമയമുള്ള ചര്‍മത്തിലും ചുളിവുകളോ?

എണ്ണമയമുള്ള ചര്‍മത്തിലും ചുളിവുകളോ?

ആരോഗ്യകരമായ ഭക്ഷണ ശീലത്തിന് തൊലിയുടെ സംരക്ഷണത്തില്‍ സുപ്രധാന പങ്ക് വഹിക്കാനുണ്ട്. പുറമെ എന്തൊക്കെ മുന്‍കരുതലെടുത്താലും പതിവായി അനാരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുകയും ചെയ്യുന്ന ആളാണ് നിങ്ങളെങ്കില്‍ പ്രായം ചര്‍മത്തില്‍ പിടിമുറുക്കുക തന്നെ ചെയ്യും.

എണ്ണമയമുള്ള ചര്‍മത്തിലും ചുളിവുകളോ?

എണ്ണമയമുള്ള ചര്‍മത്തിലും ചുളിവുകളോ?

മദ്യപാനമാണ് മറ്റൊരു വില്ലന്‍. ഇതിലൂടെ രക്തകുഴലുകള്‍ വിശാലമാവുകയും തൊലിപ്പുറവുമായി ബന്ധമുള്ള ഭാഗത്തേക്ക് രക്തയോട്ടം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

English summary

Skincare, Sunscreen, Facewash, Smoking, Sleep, Sugar, ചര്‍മസംരക്ഷണം, ചര്‍മം, സണ്‍സ്‌ക്രീന്‍, ഫേസ് വാഷ്, മുഖം, ഉറക്കം, പുകവലി, പഞ്ചസാര

Here are some anti-ageing tips for people having oily skin,
X
Desktop Bottom Promotion